Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
എല്ലാവരും റിസപ്ഷന്റെ തിരക്കിലായതുകൊണ്ട് ഞാൻ ഫ്രീ ആയിരിക്കും, പിന്നെ കുട്ടികളെ നോക്കാൻ പപ്പയും അമ്മയും ഉണ്ടല്ലോ അപ്പോൾ പെട്ടെന്ന് ഒന്ന് പോയിട്ട് വരാം എന്ന് കരുതുന്നത്.."
" അതിന് ശിവ ഇവിടെയുണ്ടോ...??"
"ഇല്ലാ പക്ഷേ ഞാൻ പറഞ്ഞു കഴിഞ്ഞാൽ അവൻ...ആം നാളെ വൈകുന്നേരം ഇവിടെ എത്തിക്കോളും, ആൾ...ആൾ ഇപ്പോൾ ബാംഗ്ലൂർ തന്നെയുണ്ട്..."
സംസാരിക്കുമ്പോൾ അവളുടെ ശബ്ദം പതറുന്നത് ആൽബിൻ ശ്രദ്ധിച്ചു,
"നിനക്ക് എക്സൈറ്റ്മെന്റ് ഉണ്ടോ പെണ്ണേ...??"
"എൻ്റെ ശരീരം തന്നെ വിറക്കുകയാണ് ആൽബി, നിനക്കറിയോ ബാത്റൂമിൽ നിന്ന് അവനോട് തിരിച്ചു മെസ്സേജ് അയക്കുമ്പോൾ എന്റെ കൈ വിറക്കുകയായിരുന്നു.... മര്യാദയ്ക്ക് എനിക്ക് ടെക്സ്റ്റ് ചെയ്യാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല..."
സ്റ്റെല്ലാ ഒരു നിമിഷം സംസാരം നിർത്തി, തന്റെ വീണ് കിടക്കുന്ന മുടിയിഴകൾ ചെവിക്ക് പുറകിലായി തഴുകിവച്ചു, ഒന്ന് ദീർഘശ്വാസം എടുത്തു വിട്ട ശേഷം അവൾ വീണ്ടും തുടർന്നു...
" ഇത്രയും കാലം കൂടി , ഇപ്പോൾ അവനെ കാണാൻ എനിക്ക് എന്തോ പോലെ..
ടെൻഷനും പേടിയും എക്സൈറ്റ്മെന്റും ആകെ കൂടി..എനിക്ക് അറിയില്ല ആൽബി.."
" ഇഷ്ടമില്ലെങ്കിൽ പോകണ്ട..."
ആൽബി ചെറുതായി കണ്ണിറുക്കി കാണിച്ചതും സ്റ്റെല്ല തിരിഞ്ഞവനെ കൊഞ്ചനം കുത്തി,
" ഇഷ്ടമില്ലെന്ന് ആരാ പറഞ്ഞത്, നമുക്ക് നോക്കാം..."
" എന്നിട്ട് എന്താ പ്ലാൻ...???"
സ്റ്റെല്ലയുടെ അടുത്ത നീക്കം എന്താണ് എന്ന് ആൽബിക്ക് അറിയണമായിരുന്നു,
"ആൽബി ഞാൻ ആദ്യം, നാളെ വൈകുന്നേരം കാണാൻ ഓക്കേ ആണെന്ന് ശിവയോട് പറഞ്ഞു നോക്കട്ടെ, പിന്നെ അവൻ എന്താ പറയുന്നത് എന്ന് നോക്കിയിട്ട് ആൽബിക്ക് മെസ്സേജ് അയക്കാം ട്ടോ..."
" ഓക്കേ നീ മെസേജ് അയച്ച്
💬 Comments
View all comments