0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 271.3K

പുഞ്ചിരിയോട ശിവ കാർ മുന്നോട്ടെടുത്തു ,

വലതു കൈകൊണ്ട് സ്റ്റിയറിങ് തിരിക്കുമ്പോൾ ഇടത് കയ്യിൽ അവൻ സ്റ്റെല്ലയുടെ കൈകോർത്തു പിടിച്ചു,

അവളുടെ കാർ കിടന്ന പാർക്കിങ്ങിലേക്ക് സൈഡ് ഒതുക്കി കൊടുത്തതും, സ്റ്റെല്ലാ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി..

" സ്റ്റെല്ല ഒരു നിമിഷം..."

'എന്താണ് ' എന്ന മട്ടിൽ അവൾ തിരിഞ്ഞു നോക്കിയതും ശിവ അവൻറെ ഫോൺ പുറത്തേക്കെടുത്തു.......!!

തിരികെ റിസപ്ഷൻ നടക്കുന്ന ഹാളിലേക്ക് എത്തുമ്പോൾ ഏകദേശം ഒമ്പതര ആയിട്ടുണ്ടായിരുന്നു,

' മമ്മി ഇപ്പോൾ എന്നെ കൊല്ലും...'

ചെറിയ ടെൻഷനോട് കൂടി അവൾ ആദ്യം വിളിച്ചത് കൂടെ വരാമെന്ന് പറഞ്ഞ കസിനെ തന്നെയാണ്,

അവൻ പാർക്കിങ്ങിലേക്ക് വന്നതും പിന്നെ സ്റ്റെല്ലയ്ക്ക് ധൈര്യമായി, അവർ രണ്ടുപേരും ഹാൾ ലക്ഷ്യമാക്കി മുന്നോട്ടു നടന്നു,

മുൻവശത്ത് തന്നെ മമ്മി നിൽപ്പുണ്ട്,

" എന്താ സ്റ്റെല്ലാ ഒരു വഴിക്ക് പോയി കഴിഞ്ഞാൽ തിരിച്ചു വരണമെന്ന് ബോധമില്ലേ...??"

" മമ്മി എന്തിനാ പേടിക്കുന്നത് ഇവനും കൂടെ ഇല്ലായിരുന്നോ..??"

" ആം ശരി, കൊച്ചിനെ കുറച്ചു നേരം എടുക്ക് ഞാനൊന്ന് ബാത്റൂമിൽ പോയിട്ട് വരാം.."

ആഞ്ചലോയെ കൈ മാറി മമ്മി പോയതും സ്റ്റെല്ല ചുറ്റുപാടും ഒന്ന് നോക്കി,

അവൾ പ്രതീക്ഷിച്ചത് പോലെ ചാച്ചൻ്റെ കൂടെ തന്നെയാണ് അന്ന മോൾ...

കുറച്ച് സമയം കൂടി അവിടെ തങ്ങിയ ശേഷം അവർ തിരികെ വീട്ടിലേക്ക് പോന്നു, വീട്ടിലെത്തിയതും കുളിച്ച് ഫ്രഷായ ഉടനെ അവൾ ആൽബിക്ക് മെസേജ് അയച്ചു..

വീട്ടിൽ ഓരോന്ന് സംസാരിച്ച് ഇരിക്കുമ്പോഴും ആൽബി വിളിക്കാനായി അവൾ കാത്തു നിന്നു,

കൃത്യം പത്തര ആയപ്പോൾ ആൽബി വിളിച്ചിരുന്നു..

💬 Comments

View all comments