0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 110.8K

ആൽബിൻ പതിയെ തിരിഞ്ഞുനോക്കി,

അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ പുറകിൽ ഒരു ലിക്കർ കൗണ്ടറായിരുന്നു, നിരത്തി വച്ചിരിക്കുന്ന വിദേശിയും സ്വദേശിയുമായ പലതരം ബ്രാൻഡഡ് മദ്യങ്ങൾ.

ആദ്യമേ കണ്ണ് ഉടക്കിയ ഒരു കുപ്പിയിലേക്ക് ആൽബിൻ തൻ്റെ കൈ നീട്ടിയതും സ്റ്റെല്ലയുടെ മുഖം മാറി,

" എൻ്റെ പൊന്നേ ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത്, അല്ലാണ്ട് വന്നത് മുതൽ ഇതിൻ്റെ മുന്നിൽ നോക്കി നിൽക്കുകയല്ല..."

" ആ മനസ്സിലാവുന്നുണ്ട് പെട്ടെന്ന് വാ..."

സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് പതിയെ മുന്നോട്ട് നടന്നതും ആൽബിൻ ആ കൂട്ടത്തിൽ നല്ലൊരു ബോട്ടിൽ എടുത്ത് ട്രോളിയിലേക്ക് ഇട്ട ശേഷം അവരെ അനുഗമിച്ചു കൊണ്ട് ബിൽ സെക്ഷനിലേക്ക് നടന്നു.

" ആൽബി ഇന്ന് ഫുഡ് പുറത്തുനിന്ന് കഴിച്ചാലോ വീട്ടിൽ പോയി കുക്ക് ചെയ്യാൻ ഒരു മൂഡില്ല..."

കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ല സംഭാഷണത്തിന് തുടക്കം കുറിച്ചു,

" വേണമെങ്കിൽ പുറത്ത് നിന്ന് കഴിക്കാം അല്ലെങ്കിൽ ഞാൻ തന്നെ വീട്ടിൽ കുക്ക് ചെയ്തോളാം, എന്തുപറയുന്നു പെണ്ണെ...?? "

" അങ്ങനെയാണെങ്കിൽ ഒക്കെ..."

തിരികെ വണ്ടിയോടിക്കുമ്പോൾ ഒരു മലയാളം ഡിവോഷണൽ സോങ് അവരുടെ വാഹനത്തിൽ ഓടിക്കൊണ്ടിരുന്നു..

സമയം വൈകുന്നേരം ആറരയോട് അടുക്കുന്നു, നഗരങ്ങളിൽ വെളിച്ചം പതിയെ തെളിഞ്ഞു തുടങ്ങുന്നതേയുള്ളൂ....

കുറച്ചു കൂടി കഴിഞ്ഞാൽ ചിക്കാഗോ നഗരം ആകെ ഉണർന്നു തുടങ്ങും,

ഇവിടുത്തെ നൈറ്റ് ലൈഫ് അത്യാവശ്യ ആഡംബരം തന്നെയാണ്...

" ലിസി ആൻ്റി വിളിച്ചിരുന്നു... അന്ന മോളേ ഇന്ന് അവിടെ നിർത്തട്ടെ എന്ന് ചോദിച്ചു.."

" അത് വേണ്ട ആൽബി...നമുക്ക് കുഞ്ഞിനെ കൂട്ടി പോയാ മതി..."

സ്റ്റെല്ലയുടെ നോട്ടം ഗ്ലാസിൽ കൂടി

💬 Comments

View all comments