0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 115.6K

പുറത്ത് തന്നെ ആണ്...

സ്റ്റെല്ലയുടെ അകന്ന ബന്ധത്തിലുള്ള ഒരു ആൻറിയാണ് ലിസി പോൾ , ചിക്കാഗോയിലേക്ക് വന്ന ശേഷമാണ് ആന്റി ഇവിടെയുണ്ടെന്ന് സ്റ്റെല്ല അറിയുന്നത്..

ലിസി ആൻ്റിയുടെ വീട്ടിൽ ചെന്ന് കയറിയ ഉടനെ അവർ രണ്ടുപേരെയും ആൻ്റി സ്വീകരിച്ചു, സ്റ്റെല്ലയുടെ കയ്യിൽ നിന്നും ആഞ്ചലോയെ കയ്യിലേക്ക് വാങ്ങിയപ്പോഴേക്കും ആന്റി ചുംബനങ്ങൾ കൊണ്ടു മൂടാൻ തുടങ്ങിയിരുന്നു

"ആൻ്റി അന്നമ്മോൾ എന്തിയേ...?? "

" ഇതാ അകത്തിരിപ്പുണ്ട് മമ്മിയും പപ്പയും ഇപ്പൊ വരും എന്ന് പറഞ്ഞ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു..."

അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അന്നമ്മോൾ അകത്തുനിന്ന് ഒരു ചെറിയ ടെഡി ബിയർ ബാഗും തൂക്കി പുറത്തേക്ക് വന്നു,

" ആൽബി... പുതിയ ബാഗ് ഞാൻ അവൾക്ക് വേണ്ടി വാങ്ങിയതാ... അവൾക്ക് ഇത് ഭയങ്കര ഇഷ്ടമായി എന്ന് തോന്നുന്നു, ഇതുവരെ താഴെ വെച്ചിട്ടില്ല..."

അഭിമാനത്തോടെ പറയുമ്പോൾ, ലിസി ആൻ്റിയുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു

"പപ്പാ ഇത് നോക്കിയേ രസമില്ലേ...?? "

അന്നമോൾ ബാഗും കൊണ്ട് നേരെ വന്ന് ആൽബിയെ കാണിച്ചു,

" സൂപ്പറായിട്ടുണ്ട് മോളെ..."

ആൽബിയുടെ ഭാഗത്തുനിന്നും കിട്ടിയ റെസ്പോൺസ് അവളെ കുറച്ചു സന്തോഷത്തിൽ ആക്കിയിട്ടുണ്ട്.

" നാളെ പള്ളിയിൽ വരില്ലേ സ്റ്റെല്ല...?? "

" ആ രാവിലെ വരാൻ നോക്കാം..ആൻറി.."

"ഓക്കേ ഇത്തവണയെങ്കിലും നമുക്ക് ചർച്ച് കഴിഞ്ഞിട്ടുള്ള ഫാമിലി ഡിസ്കഷനിൽ പങ്കെടുക്കണം, എല്ലാവരും കൂടി നല്ല രസമുള്ള പരിപാടിയാണ് സ്റ്റെല്ലാ.. ഞാൻ എത്രനാളായി വിളിക്കുന്നു.. "

" ഇത്തവണ എന്തായാലും നോക്കാം..ആൻ്റി.."

വലിയ താല്പര്യമില്ലാതെ ആൽബി ഒരു മറുപടി കൊടുത്തു,

അവർ സംസാരിക്കുമ്പോൾ തന്നെ സ്റ്റെല്ല ആൽബിയെ നോക്കി ഒന്ന് കണ്ണുനിറക്കി

💬 Comments

View all comments