0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 123.6K

കാണിച്ചു, പോകാനായി എന്നാണ് അതിൻറെ അർത്ഥം...!!

ആൻ്റിയോട് യാത്ര പറഞ്ഞ് രണ്ടുപേരും അധികനേരം അവിടെ നിൽക്കാതെ പുറത്തേക്കിറങ്ങി,

ഏകദേശം ഒരു കിലോമീറ്റർ കൂടി വാഹനം മുന്നോട്ട് ഓടി, അടുത്ത ജംഗ്ഷനിൽ നിന്നും

ഒരു വളവു കഴിഞ്ഞതും താമസസ്ഥലം എത്തിയിരുന്നു,

ആൽബി വീടിനു മുന്നിലേക്ക് കയറ്റി കാർ പാർക്ക് ചെയ്തതും, സ്റ്റെല്ല മക്കളെയും കൂട്ടി അകത്തേക്ക് പതിയെ നടന്നു...

ഡിന്നർ, അവർ പ്ലാൻ ചെയ്തതുപോലെ ആൽബിൻ തന്നെയായിരുന്നു കുക്ക് ചെയ്തിരുന്നത്,

ചപ്പാത്തിയും ബീഫ് കുറുമയും നല്ല ചൂടോടെ തന്നെ ആൽബിൻ ടേബിളിലേക്ക് എത്തിച്ചു,

അതേ സമയം സ്റ്റെല്ല ആഞ്ചലോക്ക് പാൽ കൊടുക്കുകയാണ്, അവൻ്റെ കിന്നരി പല്ലുകൾ കൊണ്ട് വേദനയാകുമ്പോൾ അവളുടെ മുഖഭാവത്തിൽ മാറ്റം വ്യക്തമാണ്,

അന്ന മോൾ ടാബിൽ ഓരോ വീഡിയോയും കണ്ടിരിക്കുന്നു,

"എല്ലാവരും വന്നു കഴിക്ക് പപ്പാ നല്ല ഉഷാറായി കുക്ക് ചെയ്തിട്ടുണ്ട്..."

ആൽബിൻ്റെ ശബ്ദം ഉയർന്നതും അന്ന മോൾ ടാബ് എടുത്തു വച്ചു, അപ്പോഴേക്കും സ്റ്റെല്ലയും കുഞ്ഞിനെ പാലൂട്ടി കഴിഞ്ഞ് ടേബിളിലേക്ക് എത്തിയിരുന്നു,

" നാളെ രാവിലെ പള്ളിയിൽ പോകണ്ടേ പെണ്ണെ...?? "

ഡിന്നർ ടേബിളിൽ ആൽബിയാണ് സംഭാഷണത്തിന് തുടക്കം കുറിച്ചത്

" എനിക്കെങ്ങും വയ്യ ആൽബി നേരത്തെ എഴുന്നേൽക്കാൻ...."

" എടി അതിനെ ഉച്ച കഴിഞ്ഞ് മുഴുവൻ കിടന്നുറങ്ങാമല്ലോ, എല്ലാവരും കൂടി പോകുന്നത് ഒരു രസം അല്ലേ ...?? "

" ആ നോക്കാം...."

അത്രയും മറുപടി നൽകി സ്റ്റെല്ല ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആൽബിൻ പിന്നെ അതിനെ പറ്റി കൂടുതൽ സംസാരിക്കാൻ പോയില്ല,

പിറ്റേ ദിവസം ആൽബിന്റെ കണക്കു കൂട്ടലുകളെ തെറ്റിച്ചുകൊണ്ട്

💬 Comments

View all comments