Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ചെലവഴിച്ച ശേഷമാണ് സ്റ്റെല്ല ഉറങ്ങാൻ കിടന്നത്,
രാവിലെ പോകാനുള്ള ബാഗും കാര്യങ്ങളും എല്ലാം അവൾ നേരത്തെ തയ്യാറാക്കി വെച്ചിരുന്നു, രാവിലെ പപ്പ കൊണ്ടാക്കി തരാം എന്നാണ് പറഞ്ഞിരിക്കുന്നത്,
പതിവുപോലെ ആൽബിനുള്ള ഫോൺ വിളിയും കഴിഞ്ഞ് ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് അവൾ ഇൻസ്റ്റഗ്രാം തുറന്നു നോക്കി,
ശിവയുടെ ഭാഗത്തുനിന്ന് മെസ്സേജ് ഒന്നും കിടക്കുന്നില്ല, അവൻ വാക്ക് പറഞ്ഞതുപോലെ കുറച്ചുദിവസം മാറി നിൽക്കുന്നുണ്ട്...
കുറച്ചു ദിവസമായി ശരീരം പിരിയഡ്സ് ലക്ഷണം കാണിക്കുണ്ട്,
പ്രതീക്ഷിച്ചത് പോലെ തന്നെ അന്ന് രാത്രിയിൽ അവൾക്ക് പീരീഡ്സ് ആയിട്ടുണ്ടായിരുന്നു,
അതുകൊണ്ടു തന്നെ ചെറിയ ശാരീരിക ബുദ്ധിമുട്ടും മാനസിക പിരിമുറുക്കവും അവൾക്ക് അനുഭവപ്പെട്ടിട്ടുണ്ടായിന്നു,
പിറ്റേ ദിവസം രാവിലെ പോകാൻ ഇറങ്ങുമ്പോഴാണ് പപ്പക്ക് പെട്ടെന്ന് ഒരു അത്യാവശ്യം വന്നത്,
പക്ഷേ സ്റ്റെല്ലയുടെ യാത്ര മുടങ്ങാത്ത വണ്ണം പകരം ആളെ ഏർപ്പാടാക്കിയിട്ടുണ്ട് എന്നും പപ്പ വിളിച്ച് അറിയിച്ചിരുന്നു.
രാവിലെ പത്തര ആയപ്പോൾ വീട്ടിലേക്ക് വന്നു കയറിയ ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടതും, അവളുടെ മുഖത്ത് ചെറിയ പുഞ്ചിരി വിരിഞ്ഞു,
" നിന്നെ കണ്ടിട്ട് കുറച്ച് ദിവസമായല്ലോടാ..??" ചെറിയ കുശലം ചോദിച്ചുകൊണ്ട് അവൾ പുറകിലെ സീറ്റിലേക്ക് കയറി,
" ഭയങ്കര തിരക്കല്ലേ ചേച്ചി, കഷ്ടപ്പാടുകൾ ഓരോന്നോരോന്നായി പുറകെ പുറകെ വന്നുകൊണ്ടിരിക്കുകയാണ്..."
പുറകിലേക്ക് കണ്ണാടിയിൽ കൂടി നോക്കി കൊണ്ടായിരുന്നു ജെറിൻ്റെ മറുപടി,
" പിന്നെ രണ്ട് പിള്ളേരുടെ തന്ത അല്ലെ.. പറയുന്ന കേട്ടാൽ..."
സ്റ്റെല്ലയുടെ കളിയാക്കി കൊണ്ടുള്ള മറുപടിക്ക് അവൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്
" എന്നാൽ പോയാലോ ചേച്ചി..?"
" പോകാം.."
അവൾ മറുപടി കൊടുത്തും
💬 Comments
View all comments