0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 186.9K

ജെറിൻ പതിയെ കാർ മുന്നോട്ട് എടുത്തു,

സ്റ്റെല്ലയുടെ വീട്ടിൽ നിന്നും ആൽബിന്റെ വീട് ലക്ഷ്യമാക്കി ഇന്നോവ ഓടിക്കൊണ്ടിരുന്നു, ഡ്രൈവ് ചെയ്യുമ്പോഴും ജെറിന്റെ മനസ്സിൽ സ്റ്റെല്ലയോട് പല ചോദ്യങ്ങളും ഉണ്ടായിരുന്നു എങ്കിലും അവൻ പൂർണ്ണ സംയമനം പാലിച്ചു,

കുറച്ചു കാര്യങ്ങൾ ഇപ്പോഴും അവന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു,

അന്ന് രാത്രി റിസോർട്ടിൽ ചേച്ചിയെ തനിയെ കണ്ടതിനു പുറമേ, പിറ്റേ ദിവസം രാവിലെയും താൻ അവരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു,

ബ്രേക്ക് ഫാസ്റ്റിനിടയിൽ ആൻ്റി സ്റ്റെല്ല ചേച്ചിയോട് സംസാരിച്ച നിമിഷം..!!

' രാത്രി പുറത്ത് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടായിരുന്നോ...??'

ആൻ്റി എടുത്ത് ചോദിക്കുമ്പോൾ പോലും സ്റ്റെല്ല ചേച്ചി മറുപടി പറഞ്ഞത് കള്ളമായിരുന്നു,

' രാത്രി ആൽബിൻ ചേട്ടൻ വിളിച്ചപ്പോൾ സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങി....' എന്നാണ് ആൻ്റിയോട് പറഞ്ഞത്,

പക്ഷേ അങ്ങനെയാണെങ്കിൽ ആൽബിൻ ചേട്ടൻ തന്നെ വിളിക്കേണ്ട കാര്യമില്ലായിരുന്നു,

ചേച്ചിയുടെ മുഖ ഭാവങ്ങളും താൻ ശ്രദ്ധിച്ചു,

കള്ളം പറയുമ്പോൾ കണ്ണു താഴും എന്നു പറയുന്നതുപോലെ ആകപ്പാടെ ഒരു തരം പരിഭ്രാന്തി,

എന്തോ കള്ളത്തരം പിടിക്കപ്പെട്ടത് പോലെയായിരുന്നു ആന്റിയുടെ ചോദ്യത്തിന് സ്റ്റെല്ല ചേച്ചി ഉത്തരം നൽകിയത്...

തൻ്റെ ഊഹം ശരിയാണെങ്കിൽ ചേച്ചി എന്തോ കാര്യമായി ഒളിപ്പിക്കുന്നുണ്ട്,

ഒരുപക്ഷേ അവരുടെ കുടുംബ ജീവിതം തന്നെ തകർക്കാൻ പോന്ന എന്തോ ഒരു വലിയ രഹസ്യം....???

"നീയെന്താ ജെറി കാര്യമായി ആലോചിക്കുന്നത്..?? "

സ്റ്റെല്ലയുടെ ചോദ്യം ജെറിനെ ചിന്തയിൽ നിന്നും ഉണർത്തി,

" ഒന്നും ഇല്ല ചേച്ചി, ഞാൻ ഒരു കോഴ്സ് ചെയ്യുന്നുണ്ട് ലാംഗ്വേജിന്റെ, അതിനെപ്പറ്റി ഒന്നാലോചിച്ചു നോക്കിയതായിരുന്നു..."

" അത് ശരി, ഞാൻ കരുതി വല്ല തേപ്പും കിട്ടിയെന്ന്..."

സ്റ്റെല്ല

💬 Comments

View all comments