0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 187.5K

ഏകദേശം ഒരു മണിക്കൂർ വാഹനം ഓടി അവർ ആൽബിൻ്റെ വീടിൻ്റെ മുന്നിൽ എത്തിയിരുന്നു,

അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആഞ്ചലോയേ കണ്ടതും ആൽബിൻ്റെ മമ്മിയും പപ്പയും ഓടിയിറങ്ങി വന്നു,

ഇത്രയും ദിവസം സ്വന്തം വീട്ടിൽ നിന്നതിന്റെ ഒരു ഇഷ്ടക്കുറവ് അമ്മയുടെ മുഖത്ത് കാണാനുണ്ട്,

സ്റ്റെല്ല അത് കാര്യമാക്കിയില്ല, എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് എല്ലാം നടക്കില്ല എന്നവൾക്ക് അറിയാമായിരുന്നു,

" ഇന്നും കൂടി ഇങ്ങോട്ട് കണ്ടില്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് വരുമായിരുന്നു..."

പപ്പാ തമാശയ്ക്കാണ് പറഞ്ഞതെങ്കിലും അമ്മയുടെ മുഖത്ത് ഇപ്പോഴും വലിയ തെളിച്ചം ഒന്നുമില്ല,

"വാടാ കേറിയിരിക്ക്, വെള്ളം കുടിച്ചിട്ട് പോകാം..."

വന്ന് കയറിയ തിരക്കിനിടയിലും സ്റ്റെല്ല, ജെറിനെ അകത്തേക്ക് ക്ഷണിക്കാൻ മറന്നില്ല

" ഇല്ല ചേച്ചി ഞാൻ പോയേക്കുവാ.. എനിക്ക് ചെന്നിട്ട് ഒരിടം വരെ പോകാനുണ്ട്.."

"അതൊന്നും കുഴപ്പമില്ല നീ എന്തെങ്കിലും കുടിച്ചിട്ട് പോയാൽ മതി.."

സ്റ്റെല്ല അവൻ്റെ കയ്യിൽ ചേർത്തുപിടിച്ചു വലിച്ചതും, അവളുടെ കയ്യിലെ പതുപതപ്പ് അവൻ ശ്രദ്ധിച്ചു...

അന്നത്തെ സംഭവത്തിനുശേഷം ചേച്ചിയോടുള്ള തൻ്റെ സമീപനത്തിൽ മാറ്റം വരുന്നുണ്ടോ എന്നവന് ചെറിയ സംശയം തോന്നിയിരുന്നു.....

" ആം ഞാൻ വരാം, ചേച്ചി വലിക്കേണ്ട.."

ജെറിൻ താൻ എക്സ്ട്രാ ഡീസന്റ് ആണ് എന്ന് കാണിച്ചുകൊണ്ട് അവളുടെ കൈ വിടിവിച്ച് തനിയെ അകത്തേക്ക് നടന്നു,

സ്റ്റെല്ലയുടെ നിർബന്ധ പ്രകാരം വീട്ടിൽ നിന്നും ഒരു ചെറിയ ചായ കുടിച്ച കഴിച്ച ശേഷമാണ് അവൻ തിരികെ മടങ്ങിയത്,

ജെറിൻ്റെ കാർ തിരിച്ചു പോകാൻ തുടങ്ങിയതും സ്റ്റെല്ലാ അവനെ യാത്രയാക്കാനായി മുറ്റത്തേക്ക് ഇറങ്ങി വന്നിരുന്നു,

ഒരു കടും നീല കളർ ഷിഫോൺ നൈറ്റിയിൽ സ്റ്റെല്ലയെ

💬 Comments

View all comments