0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 232.4K

കൊണ്ട് വയനാട് വരെ പോകണം.... താരതമ്യേന അത് കുറച്ചു എളുപ്പമുള്ള കാര്യം ആണ്, കാരണം അവൻ ഒരു വണ്ടി പ്രാന്തനാണ് പെട്രോൾ കോസ്റ്റ് താൻ എടുത്താൽ വണ്ടി ഓടിക്കോളും...

ഇതിൽ മൂന്നാമത്തെയും ഏറ്റവും റിസ്ക്കും നിറഞ്ഞ കാര്യം വീട്ടിൽ നിന്നും കള്ളം പറഞ്ഞു ഇറങ്ങി സമയത്തിന് തിരിച്ചെത്തുക എന്നുള്ളതാണ്,

ഗൂഗിൾ മാപ്പിൽ കോട്ടയത്ത് നിന്നും കോഴിക്കോട് വരെ കാണിക്കുന്നത് ഏകദേശം എട്ടു മണിക്കൂർ യാത്രയാണ് അപ്പോൾ വയനാട് വരെ പോകുകയാണെങ്കിൽ അതിലും കൂടും..

ഈ സമയത്തിനുള്ളിൽ അവിടെ പോയി തിരിച്ചു വരിക എന്നുള്ളതാണ് ഏറ്റവും റിസ്ക് പിടിച്ച കാര്യം,

പക്ഷേ ആൽബിൻ സമ്മതിക്കുകയാണെങ്കിൽ മൂന്നാമത്തെ പ്രശ്നത്തിന് സൊല്യൂഷൻ കാണാൻ അവനെക്കൊണ്ട് എളുപ്പം പറ്റും..

ആൽബിൻ വിളിക്കാൻ കാത്തിരിക്കുന്നതിനിടയിൽ സ്റ്റെല്ലാ ഫോണിൽ ഗൂഗിൾ മാപ്പ് എടുത്ത് ലൊക്കേഷനും അതിനൊപ്പം യാത്ര സമയവും എല്ലാം കണക്കുകൂട്ടിക്കൊണ്ടിരുന്നു,

തിരിച്ചും മറിച്ചും കണക്ക് കൂട്ടി കാര്യങ്ങൾ ഏകദേശം മനസ്സിലാക്കിയ ശേഷം അവൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി,

ആൽബി ഇപ്പോൾ എവിടെയായിരിക്കും...???

ചിക്കാഗോ സിറ്റിയിലെ ലിങ്കൺ മൈതാനത്ത് രണ്ടുപേർ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നു,

" എന്തുകൊണ്ടാണ് ആൽബിൻ അന്ന് എന്നെ കാണാൻ വന്നപ്പോൾ ഇതൊന്നും പറയാതിരുന്നത്..??"

" പറഞ്ഞല്ലോ മാഡം അപ്പോഴേക്കും ഇത് അത്ര കാര്യമായി ഞങ്ങൾ ചിന്തിച്ചിരുന്നില്ല, പിന്നെ മാഡം പറഞ്ഞതുപോലെ, ശിവയുമായി ചേർന്ന് കിടക്കുന്ന പഴയ ബന്ധം ആണല്ലോ ഇങ്ങനെയൊരു കാര്യത്തിന് തുടക്കം, അപ്പോൾ പിന്നെ അവനിൽ കൂടി തന്നെ ഇതെല്ലാം തീരട്ടെ എന്ന് കരുതിയാണ് ഞാൻ തുടങ്ങിവച്ചത്..."

" ഇപ്പോൾ ഇതൊരു മണ്ടത്തരമായി എന്ന് തോന്നുന്നുണ്ടോ..??"

മാഡം ചെറിയ ചിരിയോടെ ആണ്

💬 Comments

View all comments