0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 232.4K

ചോദിച്ചത് എങ്കിലും അവർക്ക് അതിൻ്റെ ഉത്തരം അനിവാര്യമായിരുന്നു,

" ഇല്ല, മണ്ടത്തരം ആയെന്ന് എനിക്ക് തോന്നിയിട്ടില്ല, അതിന് കാരണം സ്റ്റെല്ല തന്നെയാണ് , അവൾ എന്നോട് എല്ലാം ഷെയർ ചെയ്യുന്ന ഒരു നല്ല ഭാര്യയാണ് ഞാനറിയാതെ രഹസ്യങ്ങളൊന്നും അവൾക്കില്ല കുറച്ചുകൂടി സ്ട്രെയിറ്റ് ആയിട്ട് പറയുകയാണെങ്കിൽ ഞാൻ പറയുന്നതിനപ്പുറത്തേക്ക് അവൾ പോകാറില്ല.."

അത് പറയുമ്പോൾ ആൽബിന്റെ മുഖത്തെ കോൺഫിഡൻസ് മാഡം പ്രത്യേകം ശ്രദ്ധിച്ചിരുന്നു,

" ഓൾ റൈറ്റ് ആൽബിൻ, അപ്പോൾ നിങ്ങൾ വീണ്ടും ആ പഴയ ലൈഫ് സ്റ്റൈൽ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നു അല്ലേ...??"

" അങ്ങനെ ഒരുപാട് സമയം ഒന്നുമില്ല മാഡം സ്റ്റെല്ല കുറഞ്ഞ സമയം മാത്രമേ ഇന്ത്യയിൽ ഉണ്ടാവുകയുള്ളൂ, ആ സമയത്ത് അവൾക്ക് ഇതെല്ലാം ഒന്ന് കൂട്ടിക്കിഴിച്ച് സോൾവ് ചെയ്യാനുള്ള ഒരു മാർഗ്ഗം പോലെയാണ് ഞാൻ ഇതിനെ കണ്ടിരിക്കുന്നത്... പിന്നെ സത്യം പറയാമല്ലോ കുറച്ചൊക്കെ എന്റർടൈമെന്റ് കൂടി ഞാൻ ഇതിൽ കാണുന്നുണ്ട്...."

" ഒക്കെ നിങ്ങളുടെ ഇഷ്ടം പക്ഷേ കൂടുതൽ പ്രശ്നം ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം..."

മാഡം ഒരു ഗാർഡിയനെ പോലെ ആൽബിന് ചെറിയ വാണിങ് കൊടുത്തു,

"തീർച്ചയായും മാഡം..."

രണ്ടുപേരും പിന്നെയും കുറച്ചു ദൂരം കൂടി മുന്നോട്ട് പോയതും മാഡത്തിന് തിരികെ പോകാനുള്ള കാർ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു,

" ഒക്കെ ആൽബിൻ ഇനി കാണുന്നതുവരെ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ നടക്കട്ടെ.." അവന് ഷേക്ക് ഹാൻഡ് കൊടുത്ത ശേഷം അവർ കാറിൽ കയറിയതും വാഹനം മുന്നോട്ടെടുത്ത് പോയി,

കുറച്ചു നേരം കൂടി ആൽബിൻ ആ പുൽ മൈതാനിയിൽ തനിയെ ഇരുന്നു,

ചുറ്റിലും വശങ്ങളിലുമായി, പല ദേശങ്ങളിൽ

💬 Comments

View all comments