Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
നിന്നുള്ള ആളുകൾ..
പൊക്കം കൂടിയവരും കുറഞ്ഞവരും, തടിച്ചതും മെലിഞ്ഞതുമായ പല മതത്തിലും വിശ്വാസത്തിലും സംസ്കാരത്തിലും പെട്ട കറുത്തതും വെളുത്തതുമായ ഒരുപാട് ആളുകൾ,
ആർക്കും ആരെയും നോക്കാൻ സമയമില്ല എല്ലാവരും ജീവിതം ആസ്വദിക്കുന്ന തിരക്കിൽ ആണ്
വൈകുന്നേരം ഏകദേശം 9:00 മണിയോടെയാണ് അവൻ വീട്ടിലെത്തുന്നത് വരുന്ന വഴി കുറച്ചു സമയം ലിസി ആൻ്റിയുടെ വീട്ടിൽ കയറിയിരുന്നു,
അവർ എപ്പോഴും സ്റ്റെല്ലയെ പറ്റി ചോദിക്കും, ഇപ്പൊൾ ഇടയ്ക്കെല്ലാം അവിടെ കയറി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്.
ആൽബിൻ വീട്ടിൽ വന്ന് കയറിയപ്പോൾ തന്നെ ഫോണിൽ വൈഫൈ കണക്ട് ആയതും മെസ്സേജുകൾ വന്ന് തുടങ്ങിയിരുന്നു,
തുടർച്ചയായി മെസ്സേജ് വരുന്നത് ശ്രദ്ധിച്ചിട്ടാവണം ഫോൺ തുറന്നു നോക്കിയതും ' തന്നെ വിളിക്കണം ' എന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റെല്ല മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു,
ഒന്ന് കുളിച്ച് ഫ്രഷായ ശേഷം ഒരു കൈയിൽ കാപ്പിയുമായി ആൽബിൻ അവളെ വിളിക്കാനായി ഇരുന്നു,
അപ്പുറത്ത് കോൾ കണക്ട് ആയതും സ്റ്റെല്ലയുടെ മുഖത്ത് പ്രകാശം അവൻ ശ്രദ്ധിച്ചിരുന്നു,
ഈ മണിക്കൂറുകൾക്കിടയിൽ എന്ത് സംഭവിച്ചു എന്നാണ് ഇനി അറിയേണ്ടത്, ആദ്യമേ തന്നെ പതിവുപോലെ കുറച്ചുസമയം അവൻ കുട്ടികളോട് വർത്തമാനം പറഞ്ഞു,
ഇടക്കെല്ലാം ഫോണിൽ കൂടി കാണുമ്പോൾ മാത്രമാണ് മക്കളോട് അവൻ സംസാരിക്കുന്നത്, അതിൽ തന്നെ ആഞ്ചലോ പകുതി സമയവും ഉറക്കമായിരിക്കും,
അഞ്ചു മിനിറ്റോളം പപ്പയോട് സംസാരിച്ച ശേഷം അന്ന മോൾ അമ്മയുടെ അടുത്തേക്ക് പോയി,
" എന്നിട്ട്..... എന്താ നിൻ്റെ മുഖത്ത് ഒരു വൈക്ലഭ്യം...???"
ആൽബി കളിയാക്കി കൊണ്ട് ആണ് തുടങ്ങിയത്
" എന്തോന്ന്..??"
" അതല്ല ഇന്നലെ വൈകുന്നേരം ഫോൺ വച്ച് പോയപ്പോൾ വിഷാദ
💬 Comments
View all comments