Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ഭാവവും ഇപ്പോൾ കുറച്ച് പ്രകാശവും ആണല്ലോ, എന്താ എന്തെങ്കിലും പുതിയ പ്ലാൻ കിട്ടിയോ...??"
അവളുടെ മനസ്സിലിരിപ്പ് വായിച്ചെന്ന പോലെ ആൽബിന്റെ ചോദ്യം സ്റ്റെല്ലയെ ഒന്ന് ഉഷാറാക്കി ഇരുത്തി,
" ആൽബി എനിക്ക് ഒരു കാര്യം പറയാനുണ്ട്.."
"മിനിങ്ങാന്ന് പറഞ്ഞ കാര്യമാണോ..??"
" അതുതന്നെ പക്ഷേ അതിൻ്റെ കൂടെ വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ട്....
ആൽബി സേഫ് അല്ലേ നിൻ്റെ പ്രശ്നം ഇതൊന്നു കേട്ട് നോക്കൂ എന്നിട്ട് തീരുമാനിക്കാം..."
അവൾ ആൽബിയെ പതിയെ അടുപ്പിച്ചു കൊണ്ടിരുന്നു,
" എന്നാൽ പറ..."
ആൽബിൻ കസേരയിലേക്ക് ഒന്ന് അമർന്നിരുന്നു,
സ്റ്റെല്ല, ശിവ തന്നോട് പങ്കുവെച്ച കാര്യങ്ങൾ അതേപടി ആൽബിനു വിവരിച്ചു നൽകി, കാര്യങ്ങൾ മുഴുവനായി കേട്ടതും ആൽബിൻ കുറച്ചു സമയം എന്തോ ആലോചിച്ചിരുന്നു....
" സ്റ്റെല്ല ഞാൻ പറഞ്ഞിരുന്നല്ലോ ഇപ്പോഴും കുറച്ച് റിസ്ക് ബാക്കി നിൽക്കുന്നുണ്ട്, നീ പറഞ്ഞതുപോലെ ജെറിനെ പറ്റിച്ച് നീ ആയുർവേദ ട്രീറ്റ്മെൻറ് എടുക്കുന്നു എന്ന രീതിയിൽ അകത്ത് പോയി എന്ന് വിചാരിക്കുക, പക്ഷേ ഇതെല്ലാം കഴിഞ്ഞ് എത്ര സമയത്തിനുള്ളിൽ നിനക്ക് തിരിച്ചു വീട്ടിൽ എത്താൻ പറ്റും, കോട്ടയത്ത് നിന്നും വയനാട് പോയി തിരികെ വരിക എന്ന് പറയുന്നത് ചെറിയ കാര്യമല്ലല്ലോ...???"
" അത് ശരിയാണ് അവിടെയാണ് ഇപ്പോൾ പറഞ്ഞ പ്രശ്നം ആൽബി സോൾവ് ചെയ്യേണ്ടത്, അതും കൂടി സോൾവ് ചെയ്താൽ ഇത് നല്ല പ്ലാൻ തന്നെയല്ലേ..??" അവൾ ഒരുപാട് പ്രതീക്ഷകളോടെ ചോദിച്ചെങ്കിലും ആൽബിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നുമില്ല,
ആൽബിക്ക് ഇപ്പോഴും ചെറിയ ടെൻഷനും പേടിയും ഉണ്ടെന്ന് വ്യക്തം,
ഇനിയും കാത്തു നിൽക്കാതെ
💬 Comments
View all comments