0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 233.1K

നേരത്തെ ഇറങ്ങേണ്ടി വരും അല്ലേ..?? കാരണം ഇവിടെ നിന്നും ഓടി പിന്നെ തിരിച്ചു എത്തണ്ടേ......"

സ്റ്റെല്ല തൻ്റെ സംശയം മറച്ചു വച്ചില്ല,

" ചേച്ചി നമുക്ക് രാവിലെ ഒരു നാലു മണിയാകുമ്പോൾ ഇവിടെ നിന്ന് പോകാം, അത് ചേച്ചിക്ക് ഒക്കെയാണോ...??"

" അത് ഞാൻ പറയാം..."

അതും പറഞ്ഞ് അവൾ ഫോൺ വെച്ചു,

'തന്റെ ഭാഗം ക്ലിയർ ആയിരിക്കുന്നു ഇനി സമയത്തിന്റെ കാര്യവും വീട്ടിൽ നിന്ന് ഇറങ്ങുന്ന കാര്യവും ആൽബിൻ സോൾവ് ചെയ്ത് തരണം '

സ്റ്റെല്ലയുടെ ചങ്കിടിപ്പ് വല്ലാതെ കൂടിക്കൊണ്ടിരുന്നു, കുറേക്കാലം കൂടി ആണ് ഇങ്ങനെ ഒരു എക്സൈറ്റ്മെന്റ് ശരീരത്തിൽ വരുന്നത്....!!

അന്നത്തെ ദിവസം പതിയെ ഇഴഞ്ഞു പോയി വൈകുന്നേരം അമ്മ പള്ളിയിൽ കഴിഞ്ഞു വരുമ്പോൾ സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് മുറ്റത്ത് കൂടി നടക്കുകയായിരുന്നു,

അമ്മ വന്നതും അവൾ ചായ എടുക്കാനായി അകത്തേക്ക് പോയി, തിരികെ വരുമ്പോൾ അമ്മ വസ്ത്രം മാറി സിറ്റൗട്ടിൽ വന്നിട്ടുണ്ടായിരുന്നു,

" മോളെ ആൽബി പറഞ്ഞു നീ എന്തോ ഒരു ആയുർവേദ ട്രീറ്റ്മെന്റ് എടുക്കാൻ പോകുകയാണെന്ന്, അത് ഇവിടെയെങ്ങും ഇല്ലേ മോളെ...??"

ചോദ്യ രൂപത്തിൽ അവർ സ്റ്റെല്ലയെ നോക്കിയതും അവൾക്ക് കാര്യം മനസിലായി, ആൽബിൻ കാര്യം അവതരിപ്പിച്ചിരിക്കുന്നു

" ഇവിടെയും അതൊക്കെ ഉണ്ട് അമ്മേ, പക്ഷേ ഈ ആയുർവേദിക് ഹോസ്പിറ്റൽ കണ്ടുപിടിച്ചത് ആൽബിയാണ്, അവിടെ നല്ല ട്രീറ്റ്മെൻറ് ആണ് പോലും ഇത്രയും ദൂരമായത് കൊണ്ട് എനിക്ക് പോകാൻ മടിയായിരുന്നു.."

സ്റ്റെല്ല ഒരു നിമിഷം നിർത്തി അമ്മയുടെ മുഖഭാവം ശ്രദ്ധിച്ചു, പിന്നെ വീണ്ടും തുടർന്നു..

" എനിക്ക് ആഞ്ചലോ ഉണ്ടായതിനു ശേഷം പ്രസവ

💬 Comments

View all comments