0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 233.4K

രക്ഷ ഒന്നും കിട്ടിയിട്ടില്ലല്ലോ...

ആ സമയം ഞങ്ങൾ യുഎസിൽ ആയിരുന്നില്ലേ, ഇടയ്ക്കൊക്കെ എനിക്ക് ബോഡി പെയിൻ വരും അത് കാരണം ആൽബിയുടെ നിർബന്ധം ആണ് ഇവിടെ പോയി നോക്കാൻ... ഇവർ ഭയങ്കര ട്രഡീഷണൽ ട്രീറ്റ്മെൻ്റ് ആണെന്നാണ് കേട്ടത്..."

സ്റ്റെല്ല ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും അമ്മ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു,

" അവൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു,

നല്ല കാര്യം ഒക്കെയാ.. പക്ഷേ എങ്ങനെ ഇത്രയും ദൂരം പോയി വരും..??"

അമ്മക്ക് പിന്നെയും സംശയം തീരുന്നില്ല,

" അത് അമ്മേ , അന്ന് എന്നെ ഇവിടെ കൊണ്ട് വിട്ട കസിൻ ഇല്ലേ ജെറിൻ അവൻ കൂടെ വരാമെന്ന് പറഞ്ഞിട്ടുണ്ട്, ജെറിക്ക് ഓൾ റെഡി കോഴിക്കോട് പോകേണ്ട കാര്യവും കൂടിയുണ്ട്.. അപ്പോൾ ആൽബിയാ പറഞ്ഞത് ഇങ്ങനെ ഒരു കാര്യം, പക്ഷേ ഇത്രയും ദൂരം ആയതുകൊണ്ട് പോണോ വേണ്ടയോ എന്ന് ഞാൻ ഇപ്പോൾ ആലോചിക്കുവാ..."

അവൾ അമ്മയുമായി ചായ കുടിക്കിടയിൽ സംഭാഷണം തുടർന്നു,

" അത് കുഴപ്പമില്ല മോൾ പോകാതിരിക്കേണ്ട,

എന്തായാലും ഇവിടെ വെറുതെ ഇരിക്കുവല്ലേ, ആൽബിൻ പറഞ്ഞതുപോലെ നല്ല ട്രീറ്റ്മെൻറ് ആണെങ്കിൽ ഒന്ന് പോയിട്ട് പോരെ, ഇവിടെ നിന്നും അതിരാവിലെ ഇറങ്ങിയാൽ വൈകുന്നേരത്തേക്ക് എത്തില്ലേ...??"

" ആം എത്തും അമ്മേ..."

കാര്യങ്ങൾ ഏകദേശം തങ്ങളുടെ വരുതിക്ക് വരുന്നത് അവൾക്ക് ഉള്ളിൽ വല്ലാത്ത സന്തോഷമായിരുന്നു,

കുറച്ച് സമയം കൂടി അവർ ഓരോ ചർച്ചയിൽ ഏർപ്പെട്ടിരുന്നു മൂന്ന് കടമ്പകളും കഴിഞ്ഞിരിക്കുന്നു....!!

ആൽബിൻ പറഞ്ഞതുപോലെ എല്ലാം ക്ലിയർ ആക്കി തന്നിരിക്കുന്നു, അന്ന് വൈകുന്നേരം തന്നെ അവൾ സന്തോഷവാർത്ത ശിവയെ അറിയിക്കുകയും ചെയ്തു,

💬 Comments

View all comments