0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 233.6K

നിന്നതും ശരീരത്തിലേക്ക് തണുത്ത ജലം ധാരയായി വീണുകൊണ്ടിരുന്നു....!!

അടുത്ത ദിവസം രാവിലെ മൂന്നു മണിക്ക് അലാറം അടിച്ചതും സ്റ്റെല്ല എഴുന്നേറ്റ് തൻ്റെ യാത്ര പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി,

അന്നത്തെ ദിവസം മുഴുവൻ ആഞ്ചലോയെ നോക്കാനുള്ള ചുമതല അമ്മയ്ക്കായിരുന്നു, രണ്ടു മക്കളെയും കൂട്ടാതെയായിരുന്നു അന്നത്തെ ദിവസത്തെ യാത്ര,

അതുകൊണ്ടുതന്നെ ആഞ്ചലോയ്ക്ക് ആയി അവൾ നേരത്തെ തന്നെ കുപ്പി പാൽ തയ്യാറാക്കി വെച്ചിരുന്നു,

ഏകദേശം 3:45 ആയപ്പോൾ ജെറിൻ്റെ കോൾ വന്നു,

" ചേച്ചി ഞാൻ എത്താനായി കേട്ടോ..."

" ആടാ നീ പോരേ ഞാൻ റെഡിയാണ്.."

അവന് പോസിറ്റീവായി അവൾ മറുപടി കൊടുത്തു,

ഏകദേശം 10 മിനിറ്റ് കൂടി കഴിഞ്ഞതും ജെറിന്റെ കാർ വീടിൻ്റെ മുറ്റത്തേക്ക് കയറി നിന്നു,

ഇത്തവണ സ്റ്റെല്ലയുടെ സ്വന്തം വീട്ടിലെ മാരുതി സ്വിഫ്റ്റ് കാർ ആയിരുന്നു അവൻ കൊണ്ടുവന്നത്.

സ്റ്റെല്ല ആഞ്ചലോയുടെ കവിളിൽ അമർത്തി ചുംബിച്ചു, രണ്ടു കുട്ടികൾക്കും ഉമ്മകൾ കൊടുത്ത ശേഷമാണ് അവൾ പുറത്തേക്ക് ഇറങ്ങിയത്,

കാറിൽ കയറുന്നതിന് മുമ്പായി തിരിഞ്ഞു നോക്കിയതും ആൽബിന്റെ അമ്മ കൈ വീശി കാണിച്ചു.

" എടാ ജെറി എൻ്റെ മമ്മി എന്തെങ്കിലും ചോദിച്ചോ..??"

" ആം എങ്ങോട്ടാ പോണേ..?? ആരൊക്കെയുണ്ട്...?? എപ്പോ വരും..?? അങ്ങനെ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ..."

" നീ എന്തായാലും ഒന്നും വിട്ടു പറഞ്ഞിട്ടില്ലല്ലോ..??"

" ഞാൻ അങ്ങനെയങ്ങ് പറയുമോ..??"

അതും പറഞ്ഞ് അവൻ കാർ പതിയെ മുന്നോട്ട് എടുത്തു,

ഒരു ചാര കളർ ജീൻസും കറുപ്പ് കളർ ഷർട്ടും ആണ് അവൾ ധരിച്ചിരുന്നത്, ഈ വേഷത്തിൽ അവൾക്ക് ഒരു വശ്യമായ സൗന്ദര്യം

💬 Comments

View all comments