0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 233.6K

തോന്നുന്നു ,

കാർ പതിയെ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു

" പിന്നെ ഇടയ്ക്കൊക്കെ ചേച്ചി ഓടിക്കുമല്ലോ അല്ലേ..??"

ജെറിൻ ഇടം കണ്ണിട്ട് ചേച്ചിയെ നോക്കി,

" അതൊക്കെ നോക്കാം..."

അങ്ങനെ വാഹനം കോട്ടയത്തുനിന്നും വയനാട് ലക്ഷ്യമാക്കി ഓടിത്തുടങ്ങി,

ഏകദേശം എട്ടര ആയപ്പോഴേക്കും അവർക്ക് കാപ്പി കുടിക്കാനായി ഒരിടത്ത് നിർത്തിയിരുന്നു,

ഇതിനിടയിൽ ആൽബി വീഡിയോ കോൾ ചെയ്യുകയും സ്റ്റെല്ല അവനോട് വർത്തമാനം പറഞ്ഞുകൊണ്ടാണ് കുറച്ചു ദൂരം വാഹനത്തിൽ ഇരുന്നത്,

ഇടക്കെല്ലാം ജെറിനോടും ആൽബിൻ സംസാരിക്കുന്നുണ്ടായിരുന്നു.

ഏകദേശം പത്തര ആയപ്പോൾ അവർ കോഴിക്കോട് എത്തിയിരുന്നു,

ജെറിൻ്റെ ഏജൻസിയിൽ കയറി ഡോക്യുമെൻ്റേഷൻ കാര്യങ്ങളെല്ലാം അവൻ പെട്ടെന്ന് തന്നെ പൂർത്തിയാക്കിയിരുന്നു,

അവന് വേണ്ടപ്പെട്ട ഒരു ഗാർഡിയൻ എന്നപോലെ സ്റ്റെല്ല, എല്ലാ കാര്യത്തിലും അവനൊപ്പം സഹായിച്ചും പറഞ്ഞു കൊടുത്തും കൂടെ നിന്നു,

അവളുടെ കൃത്യമായ ഗൈഡൻസ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ കാര്യങ്ങൾ അരമണിക്കൂർ കൊണ്ട് തീർത്ത് അവർക്ക് അവിടെ നിന്നും പുറത്തിറങ്ങാൻ പറ്റി,

പ്രഭാത ഭക്ഷണം കഴിച്ചശേഷം, വയനാട് ലക്ഷ്യമാക്കി വണ്ടി ഓടിത്തുടങ്ങി,

ഇതിനിടയിൽ പല കഥകളും അമേരിക്കയിലെ വിശേഷങ്ങളും ജെറിൻ്റെ ജീവിതത്തിലെ തമാശ കലർന്ന സംഭവങ്ങളും പരസ്പരം പങ്കുവെച്ച് അവർ നേരമ്പോക്ക് കണ്ടെത്തിയിരുന്നു,

റോഡിൽ കൂടെ പോകുന്ന എല്ലാത്തിനെയും പറ്റി ജെറിൻ സംസാരിക്കുമായിരുന്നു, ഏകദേശം 12 ആയപ്പോഴേക്കും അവർ അടിവാരം എത്തിയിരുന്നു,

തുടർച്ചയായ യാത്രയുടെ ക്ഷീണം സ്റ്റെല്ലയെ ചെറുതായി തളർത്തി...

അവൾ വിചാരിച്ചതിനേക്കാൾ കൂടുതൽ ഉണ്ടായിരുന്നു ഈ യാത്രയുടെ മൊത്തം ദൂരം,

" ചേച്ചി നമ്മൾ ചുരം കയറാൻ പോവുകയാണ് ഇതാണ് താമരശ്ശേരി ചുരം, ഇനിയും കുറഞ്ഞ സമയത്തിനുള്ളിൽ നമ്മൾ ലക്കിടിയിൽ എത്തും.."

അവൻ മുന്നറിയിപ്പ്

💬 Comments

View all comments