Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
നൽകിയതും സ്റ്റെല്ല പെട്ടെന്ന് ഫോൺ എടുത്തു വാട്സാപ്പിൽ ശിവക്ക് ' ഞങൾ അരമണിക്കൂറിൽ എത്തുമെന്ന് ' മെസ്സേജ് അയച്ചിട്ടു,
അപ്പുറത്ത് നിന്ന് ഓക്കേ എന്ന് മറുപടിയും അതിനു പുറമേ ഒരു ലൊക്കേഷനും വന്നു,
ലൊക്കേഷൻ വന്നതും അവളത് ജെറിന്റെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു..
" എടാ ഇതാണ് നമുക്ക് പോകേണ്ട സ്ഥലം.."
ഏകദേശം അരണിക്കൂർ കൊണ്ട് തന്നെ അവർ ചുരം കയറി ലക്കിടിയിൽ എത്തിയിരുന്നു, പിന്നെയും മുക്കാൽ മണിക്കൂറോളം മുന്നോട്ട് യാത്ര..
ഇതിനിടയിൽ മെയിൻ ഹൈവേയിൽ നിന്നും ഇറങ്ങി, ഒരു സർവീസ് റോഡിലൂടെ കുറച്ചു ദൂരം ഓടി, ഒടുവിൽ ഒരു വലിയ രണ്ടു നില കെട്ടിടത്തിന് മുന്നിലേക്ക് കാർ കയറി നിന്നു,
ആയുർവേദിക് ഹോസ്പിറ്റലിന്റെ മുന്നിൽ കാർ നിർത്തി അവർ പുറത്തിറങ്ങിയതും... പെട്ടെന്ന് വളരെ യാദൃശ്ചികം എന്നോണം കുറച്ചപ്പുറത്തായി ഒരു കറുത്ത കളർ ബിഎംഡബ്ല്യു കാർ സ്റ്റെല്ലയുടെ ശ്രദ്ധയിൽപ്പെട്ടു,
ബാംഗ്ലൂരിലെ നിരത്തുകളിൽ അവൾക്ക് ആ കാർ കണ്ടു പരിചയം ഉണ്ട്, അതുകൊണ്ടുതന്നെ അത് ആരുടേതാണെന്ന് അവൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല...!!
ശിവ തൻ്റെ അരികിലായി തന്നെ ഉണ്ട് എന്നറിഞ്ഞ നിമിഷം മുതൽ സ്റ്റെല്ലയുടെ കാലുകൾ ചെറുതായി വിറക്കാൻ തുടങ്ങി,
റിസപ്ഷനിലേക്ക് കയറി അവിടെ ഇരിക്കുന്ന ഒരു കുട്ടിയോട് സംസാരിക്കാനായി അവൾ നേരെ നടന്നു,
" ഹലോ ഒരു ബുക്കിംഗ് ഉണ്ടായിരുന്നു, സ്റ്റെല്ല മേരി ആൽബിൻ..."
റിസപ്ഷനിലെ പെൺകുട്ടി പുസ്തകം തുറന്നു നോക്കിയശേഷം റൂം നമ്പർ പറഞ്ഞു കൊടുത്തു,
" ജെറിൻ ഇത് കുറച്ച് സമയമെടുക്കും, നീ കാറിൽ പോയിരുന്നോ..."
" വേണ്ട ചേച്ചി ഞാൻ ഇവിടെ റിസപ്ഷനിൽ
💬 Comments
View all comments