0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 182.9K

വന്നു കയറി ഫോണെടുത്തു നോക്കിയതും സ്റ്റെല്ല മെസേജ് അയച്ചിട്ടുണ്ട്,

' ഞാൻ റിസോർട്ടിൽ പോകുന്നു, വിളിച്ചാൽ അറിയില്ല..'

എങ്കിൽ പിന്നെ ആഘോഷം നടക്കട്ടെ...

മനസിൽ ഉരുവിട്ട ശേഷം ആൽബിൻ സോഫയിൽ ചാഞ്ഞു പുറകോട്ട് കണ്ണടച്ച് കിടന്നു

മണിക്കൂറുകൾ കടന്നുപോയിക്കൊണ്ടിരുന്നു മദ്യത്തിൻ്റെ ലഹരി തലക്ക് വല്ലാതെ പിടിച്ചത് കൊണ്ടു തന്നെ അവൻ ചെറുതായി മയങ്ങി പോയിരുന്നു...

ഉച്ചക്ക് 12.30 യോടെ കണ്ണ് തുറക്കുമ്പോൾ അവൻ്റെ കണ്ണുകളിൽ വല്ലാതെ ക്ഷീണം അനുഭവപ്പെട്ടിരുന്നു

ഫോൺ എടുത്തു നോക്കിയതും സ്റ്റെല്ലയുടെ 6 മിസ്കോൾ വന്ന് കിടക്കുന്നുണ്ട്...

വല്ലാത്ത ഹാങ് ഓവറിൽ നിന്നും ഉണരുവാൻ

ചെറിയ സ്നാക്സ് കഴിച്ചശേഷം മുഖം കഴുകി ഫ്രഷ് ആയതും, ആൽബിൻ തിരികെ സൂം കോൾ ചെയ്തു....

ഇപ്പൊൾ ഇന്ത്യൻ സമയം രാത്രി 1 മണി കഴിഞ്ഞിട്ടുണ്ടാവാം, സ്റ്റെല്ലയുടെ ഫോണിൽ നിന്നും ഈ സമയത്ത് തുടർച്ചയായി കോൾ വന്നത് എന്തിനാണെന്ന് ആൽബിന് പെട്ടെന്ന് തന്നെ അറിയണമായിരുന്നു...

നാല് വട്ടം തിരിച്ചു വിളിച്ചെങ്കിലും അപ്പുറത്ത് കോൾ കണക്ട് ആയില്ല,

കുറച്ച് അധിക സമയം ഫോണുമായി ആൽബിൻ റൂമിൽ കൂടി ടെൻഷനോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു,

വീണ്ടും ഒരിക്കൽ കൂടി കോൾ ചെയ്തു നോക്കിയെങ്കിലും സ്റ്റെല്ലയുടെ ഭാഗത്ത് നിന്നും മറുപടിയൊന്നുമില്ല...

ഭാര്യയുടെ തുടർച്ചയായ മൗനം ആൽബിന്റെ ടെൻഷൻ കൂട്ടിക്കൊണ്ടിരുന്നു...

ഒരിക്കൽ കൂടി കോൾ ചെയ്തു നോക്കിയ ശേഷം മറുപടിയൊന്നുമില്ല എന്ന് മനസ്സിലാക്കിയതും ആൽബിൻ ഫോണിൽ നിന്നും മറ്റൊരു നമ്പർ തിരഞ്ഞെടുത്തു,

പുതിയ നമ്പറിലേക്ക് വിളിച്ചു എങ്കിലും, സൂം കോള്‍ ആയതുകൊണ്ട് തന്നെ ആദ്യത്തെ തവണ മറുപടിയൊന്നും ഉണ്ടായില്ല..

രണ്ടാമത് വീണ്ടും വിളിച്ചതും അപ്പുറത്ത് കോൾ

💬 Comments

View all comments