Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
കണക്ട് ആയി,
" ഹലോ ചേട്ടാ ഇതെന്താ ഈ സമയത്ത്...??"
" ജെറിൻ... എനിക്ക് നിൻ്റെ ഒരു സഹായം വേണം.."
" എന്നാ പറ്റി..??"
" നീ എല്ലാവരുടെയും കൂടെ റിസോർട്ടിൽ പോയിട്ടുണ്ടായിരുന്നില്ലേ...??"
" ആം ഞാനും ഇവിടെ റിസോർട്ടിൽ ഉണ്ടല്ലോ.." അപ്പുറത്തു നിന്നും വന്ന മറുപടി ആൽബിന് കുറച്ച് ആശ്വാസം നൽകി,
"എടാ ജെറി, സ്റ്റെല്ലാ ചേച്ചിയെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല നീ ഒന്ന് റൂമിൽ പോയി നോക്കാമോ, അവൾ എന്നെ മൂന്നാല് വട്ടം ഇങ്ങോട്ട് വിളിച്ചിരുന്നു.. ഇപ്പൊ തിരിച്ചു വിളിച്ചിട്ട് ആളെ കിട്ടുന്നില്ല..."
" അത് ചേട്ടാ ചിലപ്പോൾ എല്ലാവരും ഉറങ്ങിയിട്ടുണ്ടാവണം, ഇവിടെ എല്ലാവരും രാത്രി നല്ല മദ്യപാനമായിരുന്നു ചിലപ്പോൾ ചേച്ചിയും ചെറുത് അടിച്ചിട്ട് ഉറങ്ങിയിട്ടുണ്ടാവും, എന്തായാലും ഞാൻ ഒന്ന് പോയി നോക്കാം...."
ആൽബിന്റെ സ്വരത്തിൽ നിന്നും നിന്നും അവൻ്റെ ടെൻഷൻ മനസ്സിലായത് കൊണ്ടാവണം അപ്പുറത്തു നിന്നും അനുകൂലമായ മറുപടിയാണ് വന്നത്,
" എടാ നീ റൂമിലേക്ക് ഒന്നും കയറി പോകേണ്ട അവൾ പുറത്ത് എവിടെയെങ്കിലും ഉണ്ടോ ആരോടെങ്കിലും സംസാരിച്ചു നിൽക്കുന്നുണ്ടോ എന്നൊക്കെ ഒന്ന് നോക്കി പറഞ്ഞാൽ മതി, പിന്നെ നീ അവളെ പുറത്തൂന്ന് കണ്ടെങ്കിൽ എന്നെ ഒന്ന് തിരിച്ചു വിളിക്കാൻ പറയണം ഇനി അതല്ല റൂമിൽ തന്നെ ഉണ്ടെങ്കിൽ നീ മൈൻഡ് ആക്കാതെ ഇങ്ങു പോരെ...."
ആൽബിൻ കൃത്യമായ നിർദേശം അവന് നൽകി,
" ശരി ചേട്ടാ ഞാൻ എന്തായാലും ഒന്ന് നോക്കിയിട്ട് ഇപ്പോൾ തന്നെ തിരിച്ചു വിളിക്കാം..."
ആൽബിന്റെ കോൾ കട്ട് ചെയ്തതും ജെറിൻ പതിയെ പുറത്തേക്കിറങ്ങി,
റിസോർട്ടിന്റെ മൂലയിൽ കൂടി
💬 Comments
View all comments