Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
മുന്നോട്ട് നടക്കുമ്പോൾ ഏകദേശം എല്ലായിടത്തും ലൈറ്റ് ഓഫ് ആയിരുന്നു,
എല്ലാവരും ഉറക്കം ആയിട്ടുണ്ടാവണം, റിസോർട്ടിന്റെ പരിസരമാകെ നിശബ്ദമായിരുന്നു,
ദൂരെ നിന്നു ഒരു രാപ്പക്ഷി ചിലക്കുന്നതിന്റെ ശബ്ദം കേൾക്കാം , സമയം അർദ്ധരാത്രി രണ്ടുമണിയോട് അടുക്കുന്നു.,
"എന്നാലും ആൽബിൻ ചേട്ടൻ എന്താണാവോ ഈ സമയത്ത് ഇത്ര അത്യാവശ്യപ്പെട്ടു വിളിക്കാൻ ..."
ഓരോന്ന് ആലോചിച്ചു കൊണ്ട് ജെറിൻ പതിയെ മുന്നോട്ടു നടന്നു,
സ്റ്റെല്ലയുടെ റൂമിന്റെ മുന്നിൽ പോയി ജനൽ വഴി അകത്തേക്ക് നോക്കിയെങ്കിലും അകത്ത് ഇരുട്ടായതിനാൽ ഒന്നും കാണുന്നുണ്ടായിരുന്നില്ല...
ജനലിൽ കൂടി ഒന്ന് രണ്ട് വട്ടം കൂടി തിരിച്ചും മറിച്ചു നോക്കിയ ശേഷം അവൻ തിരികെ നടന്നു,
റൂമിന്റെ പരിസരത്തും ഹാളിലും അവൻ കാര്യമായി തന്നെ നടന്ന് നോക്കി, ഗാർഡൻ പരിസരത്തും ഫുഡ് കഴിക്കുന്ന ഹാളിലും ആരെങ്കിലും നിൽക്കുന്നുണ്ടോ എന്ന് കൂടി നോക്കിയെങ്കിലും, അവൻ അല്ലാതെ മറ്റൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നില്ല
കുറച്ചുസമയം അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം, സ്വിമ്മിംഗ് പൂളിന്റെ ഒരു വശത്തായി അവൻ നില ഉറപ്പിച്ചു,
രണ്ടു വശത്തുനിന്നും ആരെങ്കിലും വരുന്നുണ്ടോ എന്ന് ഒന്നുകൂടി ഉറപ്പാക്കിയ ശേഷം ജെറിൻ ഒരു സിഗരറ്റ് എടുത്ത് വായിലേക്ക് വെച്ചു,
തീ കൊളുത്തി ഉള്ളിലേക്ക് പുക ആഞ്ഞു വലിച്ചു, ഈ തണുപ്പിൽ ഒരു സിഗരറ്റ് നൽകുന്ന ആശ്വാസം ചെറുതല്ല....
ഒരു ലൈറ്റ്സ് സിഗരറ്റ് മൊത്തമായി നടന്ന് വലിച്ച ശേഷം, തിരികെ നടന്ന റൂമിലേക്ക് പോകുന്നതിന്റെ മുന്നോടിയായി സിഗരറ്റിന്റെ മണം പോകുവാൻ കുറച്ച് അപ്പുറത്തായി ഇരുട്ടിലേക്ക് ചാരി നിന്നു...
എന്നാൽ പൊടുന്നനെ അവന്റെ ശ്രദ്ധ ആകർഷിച്ചുകൊണ്ട് റിസോർട്ടിന്റെ വശത്തു കൂടി ഒരു നിഴൽ പോലെ
💬 Comments
View all comments