Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
രൂപം മായുന്നത് അവൻ ശ്രദ്ധിച്ചു...
ഒന്നുകൂടി നോക്കിയതും അത് ഒരു സ്ത്രീയാണ് അവർ റിസോർട്ടിന്റെ ഒരു വശം ചേർന്ന് പതിയെ റൂം ലക്ഷ്യമാക്കി നടക്കുന്നു.... ഇരുട്ടിലേക്ക് കുറച്ചു കൂടി ചേർന്ന് നിന്നു കൊണ്ട് ജെറിൻ ആ രൂപത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നു...
രൂപം വെളിച്ചത്തേക്ക് വന്നതും ജെറിന്റെ ശ്വാസം പെട്ടെന്ന് നിന്ന് പോയി, സ്റ്റെല്ല ചേച്ചി....!!!
ഇവർ എന്താണ് ഈ അർദ്ധരാത്രിയിൽ തനിയെ പുറത്ത് ചെയ്യുന്നത്....???
മുടിയെല്ലാം അലങ്കോലമായിരിക്കുന്നു.... വസ്ത്രങ്ങളെല്ലാം താളം തെറ്റിയാണ് കിടക്കുന്നത്,
ആകെ പരവശപ്പെട്ട് റൂമിലേക്ക് രണ്ടു വശത്തും നോക്കിയാണ് കയറുന്നത്,
കുറച്ച് സമയം കൂടി സ്റ്റെല്ലയെ നിരീക്ഷിച്ച ശേഷം ജെറിൻ തൻ്റെ റൂമിലേക്ക് പതിയെ
നടന്നു, റൂമിൽ എത്തിയപ്പോഴും അവൻ്റെ സംശയങ്ങൾ തീരുന്നുണ്ടായിരുന്നില്ല,
ജെറിൻ്റെ ഓർമകൾ കുറച്ചു ദിവസം പുറകോട്ട് പോയി, കോട്ടയം നഗരത്തിൽ അത്യാവശ്യമായി പോകണം എന്ന് പറഞ്ഞ് കല്യാണ ദിവസം ആൻ്റി തന്നെ കൂട്ടി കൊണ്ട് വന്നതും, എന്നാൽ സ്റ്റെല്ല ചേച്ചി തന്നെ ഒഴിവാക്കിയ അതേ ദിവസം,
കാര്യം അന്ന് ഇത്തിരി മദ്യപിച്ചിട്ടുണ്ടായിരുന്നു പക്ഷേ ചുറ്റു നടക്കുന്ന കാര്യങ്ങളും സംസാരിച്ചതും തിരിച്ചറിയാൻ പാകത്തിനുള്ള ബോധം ഉണ്ടായിരുന്നു....
കോട്ടയം നഗരിയിൽ ഒരു സുഹൃത്തിനെ കാണണമെന്നും എന്തോ എടുത്തു കൊണ്ടുവരാൻ ഉണ്ടെന്നു പറഞ്ഞാണ് സ്റ്റെല്ല ചേച്ചി പോയിരുന്നത്,
പക്ഷേ തിരിച്ചു വരുമ്പോൾ ചേച്ചിയുടെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല.....!!
" എന്തോ കാര്യമായി തന്നെ സംഭവിക്കുന്നുണ്ട്...."
അവൻ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ഫോൺ ബെൽ അടിക്കാൻ തുടങ്ങി,
ജസ്റ്റിൻ ചേട്ടനാണ് ഫോൺ അറ്റൻഡ് ചെയ്ത് ജെറിൻ ചെവിയിലേക്ക് ചേർത്തു,
" ആ ചേട്ടാ ചേച്ചി റൂമിൽ ഉണ്ട് കേട്ടോ
💬 Comments
View all comments