0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 235.6K

കൂടി ധരിച്ചു കഴിഞ്ഞിരുന്നു,

ശിവയെ കെട്ടിപ്പിടിച്ച് ചുണ്ടിലേക്ക് അമർത്തി ചുംബനം കൊടുത്തശേഷം അവൾ റൂമിൽ നിന്നും പുറത്തേക്കിറങ്ങി,

മുടിയെല്ലാം നേരെ ആക്കിയ ശേഷം പുറത്തേക്ക് ചെന്നതും റിസപ്ഷനിൽ തന്നെ ജെറിൻ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു

പെട്ടെന്ന് ജെറിനെ അവിടെ പ്രതീക്ഷിക്കാതെ കണ്ടെതും സ്റ്റെല്ല ഒരു നിമിഷം നടുങ്ങി,

പിന്നെ സമനില വീണ്ടെടുത്ത് അവന്റെ നേരെ ചെന്നു,

" നീയെന്താ കാറിൽ ഇരിക്കാതെ ഇങ്ങോട്ട് പോന്നത്..??"

" കുറെ സമയം കാറിൽ ഇരുന്നപ്പോൾ ബോറടിച്ചു ഇനി തിരിച്ചു പോകുമ്പോഴും കാറിൽ തന്നെയല്ലേ, അതുകൊണ്ട് ഞാൻ ഇവിടെ വന്നിരുന്നു, ചേച്ചിയുടെ ട്രീറ്റ്മെൻറ് ഒക്കെ കഴിഞ്ഞോ..??"

" ആം എല്ലാം കഴിഞ്ഞു, ഞാൻ നല്ലോണം ലേറ്റ് ആയല്ലേ...?? സോറി ഡാ... നമുക്ക് എന്നാ പോയാലോ...??"

" അതിനെന്താ പോകാം.."

അവർ രണ്ടുപേരും പതിയെ മുന്നോട്ട് നടന്നു,

കാറെടുത്ത് കുറച്ചു ദൂരം സഞ്ചരിച്ചതും ചായ കുടിക്കാനായി വഴിയിൽ നിർത്തി സമയം ഏകദേശം ആറുമണി ആയിരിക്കുന്നു,

"ജെറി , ഇനി നമ്മൾ എപ്പോഴാണ് അവിടെ ഓടിയെത്തുക..??"

" എന്തായാലും രാത്രിയാവും പിന്നെ ഞാൻ പറ്റുന്ന പോലെ നേരത്തെ എത്തിക്കാൻ നോക്കാം..."

" ശരി ഞാൻ എന്തായാലും ഇടക്കൊന്നു മയങ്ങും കേട്ടോ.."

ചായ കുടി കഴിഞ്ഞ് പിന്നെയും കാർ കുറച്ചു ദൂരം കൂടി ഓടി ലക്കിടിയിൽ എത്തിയതും അവിടുത്തെ കാഴ്ച അവരുടെ രണ്ടുപേരുടെയും നെഞ്ചിടിപ്പ് ഒരുപോലെ ഉയർത്തി......!!!!

ഏകദേശം ഒരു കിലോമീറ്റർ ഓളം ദൂരത്തിൽ വാഹനങ്ങൾ നിരന്നു നിൽക്കുന്നു,

വയനാട്ടുകാരുടെ ഏറ്റവും വലിയ ഭീഷണിയും പേടിസ്വപ്നവുമായ ചുരത്തിലെ ബ്ലോക്ക്... പാസ് ചെയ്തു പോയ ഏതോ കാറുകാരൻ പറഞ്ഞത്

💬 Comments

View all comments