Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
പ്രകാരം ആറാം വളവ് മുതൽ ഇവിടെ വരെ ബ്ലോക്ക് ആണത്രേ....!!
" എൻ്റെ ദൈവമേ...."
സ്റ്റെല്ല ഒരു നിമിഷം മനസ്സുരുകി പ്രാർത്ഥിച്ചു,
" ചേച്ചി നല്ല ബ്ലോക്ക് ആണെന്ന് തോന്നുന്നു.."
" എടാ ഇത് ഇപ്പോഴെങ്ങാനും കഴിയുമോ..."
" ഒരുറപ്പും പറയാൻ കഴിയില്ല.."
ജെറിനും ആകെ കുഴങ്ങിയിരുന്നു, ഇപ്പോൾ തന്നെ സമയം ആറ് കഴിഞ്ഞു,
ഇതിനിടയിൽ തന്നെ സ്റ്റെല്ലയ്ക്ക് ആൽബിനെ വിളിച്ച് സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും ജെറിൻ അടുത്തുള്ളതിനാൽ അവൾ സംയമനം പാലിച്ചു,
' ആൽബിൻ നല്ല രീതിയിൽ അല്ലാ ഫോൺ വച്ചിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായിരുന്നു...'
മുന്നിലെ ബ്ലോക്ക് അനങ്ങുന്നത് പോലുമില്ല, അതിനിടയിൽ വീട്ടിൽ നിന്ന് കോൾ വന്നുകൊണ്ടിരുന്നു,
" ഹലോ അമ്മേ ഞങ്ങൾ പോന്നു, ദാ വന്നു കൊണ്ടിരിക്കുവാ.."
അവൾ പലതും പറഞ്ഞ് വീട്ടിൽ സമാധാനിപ്പിച്ചു കൊണ്ടിരുന്നു,
ബ്ലോക്ക് അനങ്ങാതെ തന്നെ കിടക്കുകയാണ് ഏകദേശം ഒരു മണിക്കൂറോളം ആയി ആകെ മുന്നോട്ടു നീങ്ങിയത് 200 മീറ്റർ മാത്രമാണ്,
" എന്താ ജെറിൻ ഇതിൽ ഒരു മാറ്റവും ഇല്ലല്ലോ, ഇത് എപ്പോഴും ഇങ്ങനെ തന്നെയാണോ..??"
" എൻ്റെ ചേച്ചി ഞാനും എപ്പോഴെങ്കിലും അല്ലേ ഇങ്ങോട്ട് വരുന്നത് , ആകെ വരുന്നത് ഇവിടെ കൽപ്പറ്റയിൽ ഉള്ള കസിന്റെ വീട്ടിൽ മാത്രമാണ്, അപ്പൊൾ ഒന്നും ഇത്ര ബ്ലോക്ക് ഇല്ലായിരുന്നു..."
" നിനക്ക് ഇവിടെ കസിൻസ് ഉണ്ടോ..??"
സ്റ്റെല്ല അത്ഭുതത്തോടെ അവനെ നോക്കി,
" യെസ്, പപ്പയുടെ ഫാമിലി സൈഡ്, ഇവിടെ കൽപ്പറ്റയിലാണ് അവർ വർഷങ്ങളായി താമസിക്കുന്നത്..."
സ്റ്റെല്ല സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഫോണിൽ ആൽബിന്റെ കോൾ വന്നു,
" എവിടെ എത്തി
💬 Comments
View all comments