Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
സ്റ്റെല്ലാ..?? കോഴിക്കോട് എങ്കിലും കഴിഞ്ഞോ...?? "
അവൻ്റെ ചോദ്യം കേട്ടതും സ്റ്റെല്ല ഒരു നിമിഷം മിണ്ടിയില്ല, കാരണം കുറച്ച് ഫോർമാലിറ്റി ഇട്ടായിരുന്നു ആൽബിന്റെ സംസാരം,
നേരത്തെ കഴിഞ്ഞുപോയതിന്റെ ബാക്കിയാണെന്നുള്ളത് വ്യക്തം...!!!
" ആൽബി ഞങ്ങൾ ഇപ്പോഴും വയനാട് തന്നെയാണ്..."
ഒടുവിൽ അവൾ മറുപടി നൽകി,
" വാട്ട്.....!! അതെന്താ ഇപ്പോഴും അവിടെ.??"
" അത് ഇവിടെ വല്ലാത്ത ബ്ലോക്ക് ആണ് മണിക്കൂറുകളായി ഞങ്ങൾ ബ്ലോക്കിൽ കിടക്കുകയാണ്.."
" സ്റ്റെല്ലാ, ഇപ്പോൾ അവിടെ സമയം എന്തായി..??"
" ഇവിടെ 7 മണി ആകുന്നു, എന്താ ആൽബി..??"
സ്റ്റെല്ല ഒരു നിമിഷം വാച്ചിൽ നോക്കിയ ശേഷം മറുപടി നൽകി,
" അല്ല ഇനി എപ്പോൾ ചുരം ഇറങ്ങി നിങ്ങൾ കോട്ടയത്ത് വരാനാണ്..??"
" അല്ലാണ്ട് ഇപ്പോൾ എന്ത് ചെയ്യാനാ..??"
" ജെറിൻ... നിൻ്റെ ഒരു കസിന്റെ വീടില്ലേ കൽപ്പറ്റയിൽ...?? ഇന്നൊരു ദിവസം അവിടെ നിന്ന് രാവിലെ പോരുന്നോ...??"
ആൽബിൻ രണ്ട് പേരോടും എന്ന പോലെ അഭിപ്രായം ചോദിച്ചു,
" ഇല്ല..... ഇല്ല.... അതൊന്നും വേണ്ട ശരിയാവില്ല..."
ആൽബിൻ പറഞ്ഞ പൂർത്തിയാക്കുന്നതിനു മുന്നേ സ്റ്റെല്ല എതിർത്തു,
" ആർ യു ഷുവർ...???? സ്റ്റെല്ല..."
" യെസ്...യെസ്...ഞാൻ വേറെ എങ്ങോട്ടും ഇല്ല, എനിക്ക് വീട്ടിൽ പോയാൽ മതി.."
സ്റ്റെല്ല ഒരു തരി പോലും അനങ്ങിയില്ല,
" വേണ്ട ചേട്ടാ ഞങ്ങൾ വെയിറ്റ് ചെയ്തോളാം.."
ഒടുവിൽ ഒരു ഗ്യാപ്പ് കിട്ടിയതും ജെറിൻ മറുപടി നൽകി,
" എന്നാൽ ശരി ഞാനെന്തായാലും വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് ലേറ്റ് ആകുമെന്ന്...
നീയും കൂടി പറഞ്ഞേക്ക് കേട്ടോ.."
"
💬 Comments
View all comments