Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ആം ആൽബി.."
ആൽബിയോട് മറുപടി പറഞ്ഞശേഷം സ്റ്റെല്ല കാറിന്റെ കീബോർഡിൽ ചാർജർ പോർട്ട് തിരഞ്ഞു,
"ജെറിൻ, ഇതിൽ ചാർജിങ് പോർട്ട് എന്തിയെ..??"
" ചേച്ചി ഞാൻ കേബിൾ എടുത്തിട്ടില്ല, ചേച്ചി എടുത്തില്ലേ..??"
അവൾ ഒരു നിമിഷം തലയ്ക്ക് കൈ കൊടുത്തു, ഫോണിൽ 10% മാത്രമാണ് ചാർജ് ബാക്കി നിൽക്കുന്നത്
വാഹനങ്ങൾ ചെറുതായി അനങ്ങി തുടങ്ങി, ഏകദേശം 500 മീറ്റർ കൂടി അവർ സഞ്ചരിച്ചു മുന്നോട്ട് എത്തി,
ഒൻപത് മണി ആയപ്പോഴേക്കും ആൽബിൻ പിന്നെയും വിളിച്ചു,
" എന്തായി...?? ചുരമിറങ്ങി കഴിഞ്ഞോ...??"
" ആൽബി ഞങ്ങൾ കറക്റ്റ് ഒന്പതാം വളവ്, ചുരം വ്യൂ പോയിൻ്റിൽ എത്താൻ ആയി..."
സ്റ്റെല്ല ആണ് മറുപടി നൽകിയത്,
" ആൽബിൻ ചേട്ടാ...താഴെ എന്തോ ചരക്ക് വണ്ടി കുടുങ്ങിയിട്ടുണ്ടത്രേ, അതോണ്ടാ ഇത്ര ബ്ലോക്ക്..."
ജെറിൻ പറഞ്ഞത് കേട്ട് ആൽബി നിമിഷം എന്തോ ആലോചിച്ചു നിന്നു,
" സ്റ്റെല്ല ഒരു കാര്യം ചെയ്യ് ഇന്ന് നിങ്ങൾ ജെറിൻ്റെ കസിന്റെ വീട്ടിലേക്ക് പൊയ്ക്കോ... എന്നിട്ട് രാവിലെ എഴുന്നേറ്റ് പോന്നാൽ മതി.. ഓൾറെഡി അങ്ങോട്ട് ഡ്രൈവ് ചെയ്തതിന്റെ ക്ഷീണം അവനുണ്ട്, അതിൻ്റെ കൂടെ ഈ ബ്ലോക്കും കഴിഞ്ഞ് ഇത്രയും ദൂരം ഡ്രൈവ് ചെയ്താൽ ചിലപ്പോൾ അവന്‍ ഉറങ്ങിപ്പോകും.."
" ആൽബി, അതൊന്നും ശരിയാവില്ല..."
സ്റ്റെല്ല ഒരു തരത്തിലും അടുക്കുന്നുണ്ടായിരുന്നില്ല,
" സ്റ്റെല്ലാ, ചുരത്തിലെ ബ്ലോക്ക് ഒന്നും എളുപ്പത്തിൽ മാറില്ല, ഈ കിടപ്പ് ചിലപ്പോൾ നിങ്ങൾ രാത്രി 12 മണി വരെ കിടക്കേണ്ടി വരും, അതിനും എത്രയോ ഭേദമല്ലേ ഇന്ന് രാത്രി അവിടെ പോയി തങ്ങി,നാളെ വരുന്നത്...
പിന്നെ അറിയാത്ത
💬 Comments
View all comments