Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ഇടത്തേക്ക് ഒന്നുമല്ലല്ലോ പോകുന്നത് ഫാമിലി തന്നെയല്ലേ അത് മാത്രമല്ല അവിടുത്തെ ഒരു പാപ്പനെ എനിക്ക് പരിചയവുമുണ്ട്..."
ആൽബിൻ ഒന്ന് നിർത്തിയ ശേഷം അവളുടെ മുഖത്തേക്ക് നോക്കി, ഇപ്പോഴും സ്റ്റെല്ലക്ക് ഭാവ മാറ്റം ഇല്ല,
" സ്റ്റെല്ലാ.. വീട്ടിലെ കാര്യം ഞാൻ നോക്കിക്കോളാം അതോർത്ത് നീ ടെൻഷൻ അടിക്കേണ്ട.."
" ആൽബി എന്നാലും...??"
അവൾക്ക് അതിനോടകം രണ്ടു മനസ്സായി കഴിഞ്ഞിരുന്നു, രാവിലെ മുതലുള്ള യാത്രയും ശിവ തന്നെ പിഴിഞ്ഞെടുത്തത് കൊണ്ടും എവിടെയെങ്കിലും തല ചായക്കണമെന്ന് ചിന്ത പെണ്ണിൻ്റെ ഉള്ളിലും ചെറുതായി തലപൊക്കി,
" ജെറിൻ, യൂ ട്ടേൺ അടിക്കാൻ പറ്റില്ലെ..??"
" ആ പറ്റും ചേട്ടാ, തിരിച്ച് പോകാൻ കുഴപ്പമില്ല.."
" നീ ഒന്ന് അവരെ വിളിച്ചു സംസാരിക്കുമോ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ആകുമോ..??"
ആൽബിൻ ജെറിനോട് സംസാരിക്കുമ്പോൾ സ്റ്റെല്ല പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു,
" അവർക്ക് ഒരു കുഴപ്പവുമില്ല ചേട്ടാ ചേച്ചിക്ക് ഒക്കെയാണെങ്കിൽ അത് ഞാൻ ഡീൽ
ചെയ്തോളാം..."
ജെറിൻ നല്ല ആത്മവിശ്വാസത്തിലായിരുന്നു,
"സ്റ്റെല്ലാ, ഇന്നിനി പോകണ്ട ഞാൻ പറയുന്നത് കേൾക്ക്...,ഇന്നൊരു ദിവസം അവിടെ പോയി നിന്നോ, എന്താ പോകുവല്ലേ...??"
ആൽബിൻ്റെ ചോദ്യത്തിന്, സ്റ്റെല്ല ഒരു നിമിഷം ഒന്നും മിണ്ടിയില്ല,
" സ്റ്റെല്ലാ നിന്നോടാണ് ചോദിക്കുന്നത് അവിടെ പോയി നിൽക്കുവല്ലേ എന്ന്...??"
അവൾ തലയാട്ടിയതും, അടുത്ത നിമിഷം ജെറിൻ കാർ വളച്ചെടുത്തു,
വാഹനം കൽപ്പറ്റ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു, ഒരു വശം മാത്രം ട്രാഫിക് ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ മറു വശത്തേക്ക് അതിവേഗത്തിൽ ആയിരുന്നു കാർ ഓടിക്കൊണ്ടിരുന്നത്,
ഏകദേശം 30 മിനിറ്റ് യാത്രയോടെ അവർ കൽപ്പറ്റയിൽ എത്തി, അവിടെ നിന്നും
💬 Comments
View all comments