0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 235.9K

വീണ്ടും ഒരു കിലോമീറ്റർ ദൂരം സർവീസ് റോഡ് കയറി അകത്തേക്ക് സഞ്ചരിച്ചതും, വലിയ ഒരു രണ്ടു നില വീടിൻ്റെ മുറ്റത്തേക്ക് കാർ കയറുന്നു

ഗ്രാമീണ ശൈലി എടുത്തു പറയുന്ന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു രണ്ടുനില വീട്, മുകൾഭാഗം മുഴുവനായി ഓടു മേഞ്ഞിരിക്കുന്നു,

വീടിന് രണ്ടു വശങ്ങളിലുമായി ആൾ പൊക്കത്തിൽ വളർന്ന നിൽക്കുന്ന ബുഷ് ചെടികൾ,

പുറകിലേക്ക് നീണ്ടുകിടക്കുന്ന തേയിലത്തോട്ടം മൊത്തത്തിൽ ഒരു ഒന്നാന്തരം വയനാട് കാരൻ അച്ചായന്റെ വീട്....!!

കാർ വീട് മുറ്റത്തേക്ക് കയറി നിന്നതും ഉള്ളിൽ നിന്നും രണ്ടു പേർ പുറത്തേക്കിറങ്ങി വന്നു, ഏകദേശം 55 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു അപ്പനും അത്രയും തന്നെ പ്രായം തോന്നിക്കുന്ന ഒരമ്മയും,

ജെറിനെ കണ്ടതും അവർ ചിരിയോടെ അടുത്തേക്ക് വന്ന് അവനെ കെട്ടിപ്പിടിച്ചു,

" എടാ ജെറി കുറെ ആയല്ലോ ഇങ്ങോട്ടൊക്കെ വന്നിട്ട് നീ പിള്ളേര് ഉള്ളപ്പോൾ മാത്രമേ വരൂ എന്നുണ്ടോ..??"

" അതൊന്നുമല്ല പാപ്പാ കുറച്ചു തിരക്കായി പോയി, പിന്നെ പാപ്പന്റെ പിള്ളേർ ഒക്കെ അങ്ങ് എത്തിയില്ലേ ഇനി ഞാനും കൂടി പോകാൻ ഉള്ള വഴി നോക്കട്ടെ..."

" ഓ ഇനി എല്ലാം കൂടി അവിടെ പോയിട്ട് , അവിടെ കുട്ടിച്ചോറാക്കാൻ ആണോ അല്ലെങ്കിലേ മൂന്നെണ്ണം കൂടിയാൽ പിന്നെ കുരുത്തക്കേടിന്റെ മേളം ആയിരിക്കും..." ആൻ്റിയും പാപ്പനും ചേർന്ന് ജെറിനെ അകത്തേക്ക് സ്വീകരിച്ചു,

പെട്ടെന്ന് സ്റ്റെല്ല കാറിൻ്റെ ഡോർ തുറന്നു പുറത്തിറങ്ങിയതും രണ്ടുപേരും ഒന്നും മനസ്സിലാകാതെ അവളെ നോക്കി നിന്നു,

" ജെറി ഇതാരാ മോനെ.??"

ഒന്നും മനസ്സിലാകാതെ ഉള്ള അവരുടെ നോട്ടം സ്റ്റെല്ലയിൽ ഉടക്കി,

"

💬 Comments

View all comments