0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 236.1K

പാപ്പാ ഇതെന്റെ അമ്മയുടെ സൈഡിൽ ഉള്ള ഒരു കസിൻ ആൻ്റി ഉണ്ട് അവരുടെ മകളാണ് , ഇവിടെ ലക്കിടിയിൽ ഒരു ആയുർവേദിക് ട്രീറ്റ്മെൻറ് എടുക്കാൻ വന്നതായിരുന്നു... അപ്പോൾ ഞാനും കൂടെ പോന്നു, ചേച്ചിയുടെ ഹസ്ബൻഡ് ഇവിടെ എൻ്റെ കൂടെ വന്നിട്ടുണ്ട്..

ആൽബിൻ ചേട്ടൻ, ഓർമയില്ലേ...?? "

" ആം നമ്മുടെ കോട്ടയം ചങ്ങനാശേരി ഉള്ള ആൽബിൻ, എടാ അവനിപ്പോൾ എവിടെയോ പുറത്തല്ലേ...??"

പാപ്പൻ പെട്ടെന്ന് ആൽബിൻ്റെ മുഖവും രൂപവും ഓർത്തെടുത്തു,

" അത് തന്നെ, ആൽബിൻ ചേട്ടൻ പുറത്താ..

ചേച്ചി ഇപ്പൊൾ നാട്ടിൽ വന്നപ്പോ ഒരു ട്രീറ്റ്മെൻ്റ് എടുക്കാൻ വന്നതാ, പക്ഷെ ഞങ്ങൾ വന്ന കാര്യം കുറച്ച് അധികം സമയമെടുത്തു, അതുകൊണ്ട് തിരിച്ചു പോകാനും വൈകി.."

ജെറിൻ ഒന്ന് നിർത്തിയതും സ്റ്റെല്ല അവൻ്റെ അടുത്തേക്ക് പതിയെ വന്നിട്ടുണ്ടായിരുന്നു, അവളെ നോക്കി ഒന്ന് കണ്ണ് അടച്ചു കാണിച്ച ശേഷം അവൻ വീണ്ടും തുടർന്നു,

" എങ്ങനെയെങ്കിലും ഓടിയെത്താം എന്ന് കരുതി തിരിച്ചു പോവാൻ ചെന്നപ്പോൾ ചുരത്തിൽ ഒടുക്കത്തെ ബ്ലോക്ക്, പിന്നെ ഇന്ന് രാത്രി ഇവിടെ നിൽക്കാം എന്ന് കരുതി ഞങ്ങൾ ഇങ്ങോട്ട് പോന്നു, അല്ലെങ്കിൽ കോട്ടയം വരെ ഓടിയാൽ ചിലപ്പോൾ ഞാൻ ഉറങ്ങിപ്പോകും.."

" അത് എന്തായാലും നല്ല കാര്യമായി, അത്രയും ദൂരം വണ്ടിയോടിക്കുമ്പോൾ ചിലപ്പോൾ നീ ഉറങ്ങിപ്പോകാൻ സാധ്യതയുണ്ട്, എന്തായാലും വന്നതല്ലേ അകത്തേക്ക് കയറി വാ, അവിടെ തന്നെ നിക്കല്ലേ മോളെ വായോ.." ആന്റിയും പാപ്പനും സ്റ്റെല്ലയെം അകത്തേക്ക് ക്ഷണിച്ചു,

വീടിൻ്റെ ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ അകം തളത്തിൽ കാപ്പിക്കുരു കൂട്ടിയിട്ടതിൻ്റെ മണം സ്റ്റെല്ലയുടെ നാഡികളെ ഉണർത്തി,

💬 Comments

View all comments