0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 236.1K

ഹാളിൽ നിറച്ചു വച്ചിരിക്കുന്ന മദ്യക്കുപ്പികൾ അവൾ ചുറ്റുപാടുമുള്ള കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ നല്ല ഒന്നാന്തരം ചുക്കു കാപ്പിയുമായി ആന്റി വന്നു,

" എടാ നീ താഴെ ആബേലിൻ്റെ റൂം ഉപയോഗിച്ചോ പിന്നെ മോൾക്ക് രണ്ടാം നിലയിൽ ഇവിടുത്തെ ഇസബെല്ല മോളുടെ റൂമുണ്ട് , മുകളിൽ തന്നെ കിടക്കാൻ പേടിയൊന്നുമില്ലല്ലോ..?? അല്ലെങ്കിൽ തന്നെ എന്തിനാ പേടി അല്ലേ..??"

സ്റ്റെല്ല രണ്ടു വീട്ടുകാരുടെയും ഹൃദ്യമായ പെരുമാറ്റത്തിൽ ആദ്യമേ തന്നെ കംഫർട്ടബിൾ ആയിരുന്നു, ഒരു പഴയ അപ്പച്ചനും അമ്മച്ചിയും രണ്ടുപേരും സ്നേഹത്തോടെ പെരുമാറുന്നു.

ആദ്യമുണ്ടായിരുന്ന മടി എല്ലാം പോയി, സ്റ്റെല്ല തിരികെ സംസാരിച്ചു തുടങ്ങി

" ഇല്ല ആൻ്റി കുഴപ്പമൊന്നുമില്ല, ഞാൻ മുകളിൽ നിന്നോളാം, പിന്നെ എനിക്ക് ഒരു ചാർജർ തരാമോ...??"

" അതിനെന്താ..!! പിന്നെ മോൾക്ക് ഡ്രസ്സ് മാറണമെങ്കിൽ അലമാരയിൽ ഇസബെല്ല മോളുടെ ഡ്രസ്സ് ഉണ്ടാകും അത് ഇട്ടോ കേട്ടോ, കൊച്ചു പോയി ഒന്ന് പോയി ഫ്രഷ് ആയിട്ട് വാ..."

ആൻ്റി റൂമിൽ നിന്നും ചാർജർ എടുത്ത് കൊടുത്ത ശേഷം സ്റ്റെല്ലയെ മുകളിലെ റൂമിൽ കൊണ്ടു വിട്ടു,

റൂമിലേക്ക് കയറിയതും സ്റ്റെല്ല ചുറ്റുപാടും ഒന്നും നോക്കി, എല്ലാം വളരെ ഭംഗിയായി അടുക്കി പെറുക്കി വച്ചിരിക്കുന്നു ,

അലമാര തുറന്നതും അതിൽ കുറച്ച് നൈറ്റ് ഡ്രസ്സുകൾ പക്ഷേ എല്ലാം നല്ല വൃത്തിയിൽ അടുക്കി വച്ചിരിക്കുന്നു,

സ്റ്റെല്ല ബെഡിലേക്ക് പോയി അമർന്നിരുന്ന ശേഷം ഫോണെടുത്ത് ആൽബിയെ വിളിച്ചു നോക്കി, ഒന്ന് രണ്ട് തവണ പുറകെ വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല,

'' ഞാനിവിടെ വീട്ടിലെത്തി ഫ്രീ ആകുമ്പോൾ തിരിച്ചു വിളിക്കൂ.."

അവൾ ആൽബിക്ക് മെസ്സേജ്

💬 Comments

View all comments