0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3578

അതിനു മറുപടിയായി അവൾ ഫോണിൽ കൂടി അവനെ കൊഞ്ചം കുത്തി.

" ശരി പെണ്ണെ കുറച്ചു തിരക്കിലാണ് വിളിക്കാം ട്ടോ "
അതും പറഞ്ഞ് ശിവ കോൾ കട്ട് ചെയ്തു.

സ്റ്റെല്ല അന്ന് വൈകുന്നേരം വരെ ഓഫീസിലിരുന്ന് ജോലിയെല്ലാം ചെയ്തു പോകാൻ അര മണിക്കൂർ ബാക്കിയുള്ളപ്പോൾ തന്റെ ഫോൺ എടുത്തു..

ഇൻസ്റ്റയിലും വാട്സാപ്പിലും വന്നു കിടക്കുന്ന ഒരുപാട് ഫോട്ടോസ് ഉണ്ട് എല്ലാം നോക്കണം ഇൻസ്റ്റയിലെ ഫോട്ടോസ് ലൈക്ക് അടിക്കണം കമൻറ് ഇടണം പുതിയ ഫോട്ടോസ് അപ്‌ലോഡ് ചെയ്യണം..

കല്യാണ പാർട്ടിയിലെ ഓരോ ഫോട്ടോസും അവൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു.. ഇൻസ്റ്റഗ്രാമിലെ സ്റ്റോറി ഓരോന്നായി മാറ്റി കൊണ്ടിരുന്നപ്പോഴാണ് ഒരു ഫോട്ടോ അവളുടെ കണ്ണിൽപ്പെടുന്നത്...!!

അവളുടെ കണ്ണുകൾ പെട്ടെന്ന് വിടർന്നു — ആശ്ചര്യവും ഭയവും ചേർന്നൊരു മിശ്ര വികാരം സ്റ്റെല്ലയിൽ ഉടൽ എടുത്തു..

അവൾ ഒരിക്കൽ കൂടി ആ ഫോട്ടോ എടുത്ത് സൂം ചെയ്തു നോക്കിയതും പെണ്ണിന്റെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നി..!!

ഒറ്റ നിമിഷം കൊണ്ട് ശരീരത്തിലൂടെ വൈദ്യുതി ഒഴുകുന്ന പോലെ തോന്നുന്നു...
കണ്ണുകൾ വിശ്വസിക്കാനാകാതെ നിശബ്ദതയിൽ അണഞ്ഞുപോകുന്നു.. മനസ്സിൽ ഞെട്ടലിന്റെ ഒരു തിരമാല പടർന്ന് പിടിക്കുന്നു.

" എന്റെ ദൈവമേ...?? "
വല്ലാത്ത സമ്മർദ്ദം കൊണ്ട് പേശികളും ശരീരവും തളർന്നു..
മനസ്സ് ഒരു നിമിഷം ശൂന്യമായിരുന്നത് പോലെ, സ്റ്റെല്ല ഫോണും പിടിച്ചു അവിടെ തന്നെ കുറച്ചു സമയം ഇരുന്നു..!!

അന്ന് വൈകുന്നേരം കറക്റ്റ് ലോഗൗട്ട് സമയം ആവാൻ കാത്ത് നിൽക്കാതെ അവൾ എത്രയും പെട്ടെന്ന് ബാഗും എടുത്ത് ഇറങ്ങി..

തിരക്ക് ഉള്ള വീഥിയിൽ കൂടി തന്റെ സ്കൂട്ടി ഓടിക്കുമ്പോഴും എത്രയും പെട്ടെന്ന് വീട്ടിലെത്തിയാൽ മതി എന്ന ചിന്ത മാത്രമായിരുന്നു അവൾക്ക് അപ്പോൾ ഉണ്ടായിരുന്നത്...
സാധാരണ ഡേ കെയറിൽ നിന്നും കുഞ്ഞിനെ കൂട്ടിയാൽ ആൽബിക്ക് മെസ്സേജ് അയച്ചു ഇടുന്ന സ്റ്റെല്ല അന്നത്തെ ദിവസം യാതൊന്നും ചെയ്യാതെ കുഞ്ഞിനേയും കൂട്ടി നേരെ വീട്ടിലേക്ക് പോരുകയായിരുന്നു..

റൂമിൽ എത്തിയതും നേരെ കുഞ്ഞിനെയും അടുത്ത് കിടത്തി അവളും നേരെ ബെഡിലേക്ക് കയറി കിടന്നു..!!

അന്നത്തെ ദിവസം കുറച്ചു അധികം വൈകിയാണ് ആൽബി വീട്ടിലെത്തിയത്..

ഏകദേശം

💬 Comments

View all comments