Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
7 മണിയോടെ റൂമിലേക്ക് എത്തിയതും ജനാല തുറന്ന് സൈഡിൽ വച്ചിരിക്കുന്ന ചാവിയെടുത്ത് അവൻ വീട് തുറന്ന് അകത്ത് കയറിയതും ലൈറ്റ് ഒന്നും ഇടാതെ കിടക്കുന്നതുകൊണ്ട് ഒരു നിമിഷം സംശയത്തിലായി..
'ചിലപ്പോൾ സ്റ്റെല്ല നടക്കാൻ പോയിട്ട് തിരികെ വന്നിട്ടുണ്ടാവില്ല '
എന്ന് വിചാരിച്ചു ബെഡ്റൂമിലേക്ക് കേറി ലൈറ്റിട്ടതും ബെഡിൽ കിടക്കുന്ന അവളെയും കുഞ്ഞിനെയും കണ്ടതും അവൻ ഒരു നിമിഷം ഞെട്ടിപ്പോയി..!!
" ഇതെന്താ പെണ്ണെ ലൈറ്റ് ഒന്നും ഇടാതെ ഇരിക്കുന്നത് ?? "
അവൻ ടേബിളിലേക്ക് ബാഗും മറ്റു കാര്യങ്ങളും വെച്ച് തിരികെ നോക്കിയെങ്കിലും മറുപടിയൊന്നുമില്ല.
" എടി എന്നാ പറ്റി ഇന്ന് നടക്കാൻ ഒന്നും പോയില്ലേ ?? "
അപ്പോഴും മറുപടിയില്ല... റൂമിൽ കനത്ത മൂകത മാത്രം.
" ഇതെന്നാ പറ്റിയത് ഈ വീട്ടിലെ എല്ലാവർക്കും ?? "
ആൽബി സ്റ്റെല്ലയുടെ തുടയിലേക്ക് കൈ ചേർത്ത് അവളെ ഒന്ന് കുലുക്കി വിളിച്ചു.
പെട്ടെന്ന് സ്റ്റെല്ല ബെഡ്ഢിൽ നിന്നും എഴുന്നേറ്റ് കിച്ചണിലേക്ക് പോയി..
' അപ്പോൾ ഇത്രയും സമയം അവൾ മിണ്ടാതെ കിടക്കുകയായിരുന്നു 'എന്ന് ആൽബിക്ക് മനസ്സിലായി.
തൻറെ ഷർട്ട് അഴിച്ച് ഡ്രസ്സ് മാറ്റി ആൽബി അവളുടെ പുറകെ കിച്ചണിലേക്ക് വന്നതും സ്റ്റെല്ല വെള്ളം കുടിക്കുകയായിരുന്നു..!!
അവളുടെ മുഖഭാവം അവനു തീരെ മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല
ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു കുടിച്ച് തിരികെ ഉള്ളിലേക്ക് വക്കാൻ തുടങ്ങിയതും ആൽബി ബോട്ടിലിനായി കൈ നീട്ടി എങ്കിലും അവൾ അത് ഗൗനിക്കാതെ അകത്തേക്ക് തന്നെ ബോട്ടിൽ വച്ചു..
" ഇവൾക്ക് ഇതെന്നാ ബാധ കേറിയതാ..?? " ഹാളിലേക്ക് വന്ന സ്റ്റെല്ലയുടെ പുറകെ ആൽബിയും അങ്ങോട്ടേക്ക് വന്നു..
" ദേ കുറച്ചു നേരം ആയിട്ടോ തുടങ്ങീട്ട്.. !! ഇതെന്നാ പറ്റിയതാ കാര്യം പറഞ്ഞാൽ അല്ലേ മനസിലാവൊള്ളു.."
ആൽബിയുടെ സ്വരം മാറിയിട്ടും സ്റ്റെല്ല ഒന്നും മിണ്ടിയില്ല.
അവളുടെ മുഖഭാവത്തിൽ നിന്നും എന്തോ പന്തിയല്ല എന്നവന് മനസ്സിലായി അവൾക്ക് സൈഡിലേക്ക് കസേര വലിച്ചിട്ട് അവനും അവിടെയിരുന്നു..
അവർക്ക് രണ്ടുപേർക്കും ഇടയിൽ കുറച്ച് സമയം നിശബ്ദത തളം കെട്ടി നിന്നു.
പെട്ടെന്ന് സ്റ്റെല്ലാ തന്റെ ഫോൺ എടുത്ത് അതിൽ
💬 Comments
View all comments