Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
നിന്നും ശിവയെ കൈ ഉയർത്തി കാണിച്ചു..
" ചേട്ടാ..."
ശിവ ഭഗത്തിനോട് ഇപ്പോൾ വരാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച ശേഷം തന്റെ മദ്യ ഗ്ലാസ് ടേബിളിനു പുറത്തു വച്ച് ഒരു സിഗരറ്റ് കത്തിച്ച് താഴേക്ക് ഇറങ്ങിച്ചെന്നു..
ശിവയെ കണ്ടതും അവൻറെ ആളുകൾ പ്രത്യേകം ബഹുമാനത്തോടെ പുറകിലേക്ക് മാറി നിന്നു..
എല്ലാവരും വെൽ ട്രെയ്ൻഡ് ആയ ബോയ്സ് ആണ് ശിവയോട് സംസാരത്തിലൊ പെരുമാറ്റത്തിലോ ഒരു തരി ബഹുമാനം കുറയാൻ ഭഗത്ത് സമ്മതിക്കില്ല ശിവക്കും അത് അറിയാവുന്ന കാര്യമാണ്
അവൻ താൻ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് താഴേക്ക് ഇട്ട് കാലുകൊണ്ട് ചവിട്ടി കിടത്തി ശേഷം ഭഗത്തിനു മുന്നിലേക്ക് കയറിനിന്ന് പഞ്ചഗുസ്തിക്ക് അവനെ ക്ഷണിച്ചു...
കൂടെയുണ്ടായിരുന്നവർ എല്ലാം ചുറ്റും നിന്ന് കയ്യടിക്കാൻ തുടങ്ങി രണ്ടുപേരും കൈ ഒന്ന് മുട്ടിച്ച ശേഷം പരസ്പരം കൈ കോർത്തു..
കൂട്ടത്തിൽ ഒരുത്തൻ വിസിൽ അടിച്ചതും രണ്ടുപേരും കൈകൾ മുറുക്കി മത്സരിച്ച് ബലപ്രയോഗം ആരംഭിച്ചു..
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ശിവയുടെ കരുത്തിനു മുന്നിൽ ഭഗത്തിനു തോൽവി ഏറ്റുവാങ്ങേണ്ടി വന്നു എങ്കിലും ശിവയെക്കാൾ സന്തോഷം ഭഗത്തിനു തന്നെ ആയിരുന്നു..
അവൻ തന്നെ മുന്നോട്ടുവന്നു ശിവയുടെ കൈ പിടിച്ചുയർത്തി ആരവം മുഴക്കി
എല്ലാം മറന്ന് അവർ എൻജോയ് ചെയ്ത സമയമായിരുന്നു അപ്പോൾ..
കൈകളിൽ തിര നിറച്ച ആയുധങ്ങൾ പുറകോട്ട് തൂക്കി അവൻറെ ആളുകൾ എല്ലാം മറന്ന് കൈകൾ അടിച്ചു സന്തോഷിച്ചു..
ചുറ്റും ആരവും സന്തോഷവും കൊടിയേറുമ്പോഴും ശിവയുടെ മനസ്സിൽ വല്ലാത്ത ഒരു ടെൻഷൻ തങ്ങി നിൽക്കുന്നുണ്ടായിരുന്നു..
കടലുകൾ താണ്ടി നരഭോജികൾ എത്തിയിരിക്കുന്നത് രക്ത ദാഹം തീർക്കാൻ തന്നെയാണ്..
ചോരയോടുള്ള കൊതി പ്രതികാരത്തിന്റെ തീക്കനലിൽ എരിയുമ്പോൾ സംഭവിക്കാൻ പോകുന്നത് കനത്ത ആൾ നാശം ആവാം..!!
വരുന്നിടത്ത് വച്ച് കാണാം ശിവ എല്ലാം കുറച്ചു സമയം മറക്കാൻ ശ്രമിച്ചു ആ കൂട്ടത്തിൽ ഒരാൾ ആയി മാറി....!!!!
സമയം പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ഏകദേശം ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ഇന്ന് ആൽബിയുടെ ഓഫീസ് ഗ്രൂപ്പിൽ അവൻറെ കമ്പനി നടത്തുന്ന പാർട്ടിയുടെ ചർച്ച പുരോഗമിക്കുകയാണ്..
പഴയ ബോസ് മാറി പുതിയ ബോസ് വരുന്നതിന്റെ പാർട്ടിയും കമ്പനിക്ക് പുതിയ ക്ലൈന്റിനെ കിട്ടിയതിന്റെ വലിയൊരു ആഘോഷവും എല്ലാം കൂടി വമ്പൻ പാർട്ടി തന്നെയാണ് കമ്പനി ഒരുക്കുന്നത്...
ഓഫീസിനു പുറത്ത് ഒരു ഹാളിലാണ് പാർട്ടി അറേഞ്ച് ചെയ്തിരിക്കുന്നത് ഏകദേശം എട്ടു മണിയോടെ എല്ലാവരും പാർട്ടിയിൽ എത്തണമെന്നും...
പുറത്തുനിന്ന് ബുക്ക് ചെയ്ത ഒരു ബാൻഡിന്റെ പ്രോഗ്രാം
💬 Comments
View all comments