0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4276

മാത്രം എന്നെ കാണാൻ വരുന്നതും  മാറ്റണം  "

"  മനസിലായി ..!! "

" ഞാൻ നിനക്ക് ഒരു ശരീരം മാത്രമാണോ ?"

" അല്ല നീ എൻറെ ജീവനാണ് "

" എങ്കിൽ  എത്രയും പെട്ടെന്ന്  പോയത് എല്ലാം തീർത്തു എന്റെ അടുത്തേക്ക് വാ.. !!  നീ ഒരിക്കൽ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ ?? "
ലജ്ജ കലർന്ന സ്വരത്തിൽ ഒരു ഭാര്യയുടെ ഭാവമായിരുന്നു അവൾക്ക് അപ്പോൾ..

"  എന്താടി ?? "

" നീ ആഗ്രഹിച്ചതെല്ലാം ഞാൻ നൽകാം എത്രയും പെട്ടെന്ന് എന്റെ  അടുത്തേക്ക് വാ ശിവ..  "
അവർ രണ്ടുപേരും പരസ്പരം സ്വരം എല്ലാം വിറച്ച് വല്ലാത്ത അവസ്ഥയിലേക്ക് ആയിപ്പോയി..!!

അവന്റെ കണ്ണുകളിൽ നിന്നൊരു പ്രണയം തിളങ്ങി.. ഹൃദയം മുഴുവൻ അവൾ മാത്രമായി...
ഇരുവരുടെയും ഹൃദയങ്ങൾ ചേർന്ന് ഒരുമിച്ചു മിടിക്കുമ്പോൾ സ്നേഹം ഒരു മധുരമായ സംഗീതം പോലെ ഹൃദയത്തിൽ മുഴങ്ങി...!!!!!!

മലേഷ്യയിലെ ജോർജ് ടൗണിൽ ശിവാ തന്റെ റിസോർട്ടിനു മുന്നിൽ കയ്യിൽ ഒരു മദ്യ ഗ്ലാസുമായി നിൽക്കുകയായിരുന്നു..
താഴേക്ക് നോക്കിയാൽ ഭഗത്തും തന്റെ മറ്റ് ആളുകളും എന്തോ ഒരു തരം വിനോദത്തിൽ ഏർപ്പെട്ടിരിക്കുന്നത് കാണാം..!!

പഞ്ചഗുസ്തി ആണെന്ന് തോന്നുന്നു..
എന്നും ഈ ബലം പിടുത്തത്തിൽ ഭഗത്ത് തന്നെയാണ്  ജയിക്കുന്നത് അവന്റെ  ശരീരത്തെയും കൈ കരുത്തിനെയും  കൂടെ ഉള്ള  മറ്റൊരാൾക്കും ജയിക്കാൻ പറ്റുന്നതായിരുന്നില്ല...

അപാർറ്റ് മെന്റിന്റെ  മുറ്റത്തായി നിർത്തിയിട്ടിരിക്കുന്ന ലക്ഷ്വറി  കാറുകൾ..
ഗേറ്റിനു സമീപത്തും ഫ്രണ്ട് ഡോറിനു മുന്നിലുമായി  രണ്ടു മൂന്ന് പേര് കയ്യിൽ ഫുൾ ലോഡ് ചെയ്ത മോഡേൺ  വെപ്പൻസുമായി  കാവൽ നിൽക്കുന്നു..

ശിവ തന്റെ മദ്യം സിപ്പ് സിപ്പ് ആയി എടുത്ത് കൊണ്ടിരുന്നു.. മനസ്സാകെ ടെൻഷനിൽ ആണ്  ഭഗത് പറഞ്ഞതുപോലെ ഇപ്പോൾ സാം ബ്രോദെഴ്സ്  നൈജീരിയയിൽ നിന്നും ഇങ്ങോട്ട്  വന്നിരിക്കുന്നത് വെറുതെയാവില്ല..
എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നതുപോലെ

താഴെ തന്റെ  ആളുകൾ എല്ലാം മറന്ന് ആനന്ദത്തിൽ ആണ്.  അവർ പരസ്പരം മത്സരിച്ച് അതൊരു വിനോദമായി കാണുന്നു..

അവരുടെ ചിരി കളികൾ ശിവക്ക് മനസിൽ ഒരുപാട് ചോദ്യങ്ങൾ  ഉയർത്തി..
ഒരു യുദ്ധം തുടങ്ങിവച്ചാൽ ഇതിൽ എത്ര പേർ ജീവനോടെ തിരിച്ചു പോകുമെന്ന് തനിക്കറിയില്ല..!!
ഈ ചിരിക്കുന്ന മുഖങ്ങൾ എല്ലാം  താൻ കൂടെ ഉണ്ടാകുമെന്നും അവരെ സംരക്ഷിക്കും എന്ന് വിശ്വാസത്തിലാണ് ചോരയുടെ മണമുള്ള ഈ മണ്ണിൽ എത്തിയിരിക്കുന്നത്....

താഴേക്ക് തന്നെ നോക്കി  കൊണ്ടിരിക്കുമ്പോൾ ഭഗത്ത് അവിടെ

💬 Comments

View all comments