Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
മാറി തുടങ്ങിയിരുന്നു..
" കാരണം നീ എന്നിൽ നിന്നും വിട്ട് പോകാൻ ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു സ്റ്റെല്ല...!!!! "
ശിവ പറഞ്ഞു നിർത്തിയതും കുറച്ച് സമയം അവർക്കിടയിൽ കനത്ത മൂകത തളം കെട്ടി..
അവളുടെ മനസ്സ് അനിശ്ചിതത്വത്തിന്റെ വേരുകൾ കൊണ്ട് നിറഞ്ഞു...
ശ്വാസം തളർന്നുപോകാൻ തുടങ്ങി.... അജ്ഞാതമായ ഒരു ഭയം, മനസ്സിൽ നിന്ന് ഒഴുകിപ്പോകാൻ ആവാത്ത ചിന്തകളായി മാറി.
" ശിവാ...?????? "
തളർന്ന സ്വരത്തിൽ ഇനി എന്ത് സംഭവിക്കുമെന്ന ഭയം സ്റ്റെല്ലയെ മുഴുവനായി പൊതിഞ്ഞിരുന്നു..!!
അവളുടെ കൈകൾ ഇരുമ്പുപോലെ തണുത്തു, വിഷമവും ഭയവവും ആശങ്കയും ഒരുമിച്ച് ഉള്ളിൽ മുറിവേൽക്കുകയായിരുന്നു...
" സ്റ്റെല്ല.. നിനക്ക് മരണത്തെ ഭയമുണ്ടോ..?? "
" നീ കൂടെ ഉള്ളപ്പോൾ ഞാൻ ഭയക്കാറില്ല ശിവ..!! നിന്റെ കൈകൾ എന്റെ ശരീരത്തിൽ തൊടുമ്പോൾ ഒരു മായാലോകം സൃഷ്ടിക്കപ്പെട്ട് ഞാൻ അവിടെ മാത്രമാണ് ഇപ്പോൾ "
" എന്റെ ജീവിതം എല്ലാം കൊണ്ടും ഒരു നരകമാണ് ചോരയുടെ മണവും കടുത്ത നിർവികാരതയും നിറഞ്ഞ മരണത്തിന്റെ അകമ്പടി ഉള്ള കറുത്ത ലോകം.. നീ.. നീ എനിക്ക് വെളിച്ചമുള്ള പ്രപഞ്ചം പോലെ ആണ് പക്ഷേ നിനക്ക് ഞാനൊരു കണ്ണീരായിരിക്കും.. !! "
" എങ്കിൽ എന്റെ ജീവിതവും നരകം തന്നെ ആണ്... നിനക്ക് വേണ്ടി എത്ര വേദനയും സഹിച്ചവൾ അല്ലെടാ ഞാൻ..!! ഇനി നിന്റെ ഇഷ്ടം എനിക്ക് കണ്ണീർ ആണെങ്കിൽ അങ്ങനെ..!! ഈ ഇരുട്ടിൽ നിന്നെ ഒറ്റക്ക് വിട്ടുപോകാൻ എനിക്ക് കഴിയില്ല ശിവാ..."
"എനിക്കൊരു സാധാരണ ജീവിതം ഉണ്ടോ എന്നറിയില്ല പെണ്ണെ "
" ശിവ.. ഇത്രയും ദിവസം നിന്റെ ഒരു വിളിക്കായി ഞാൻ കാത്തിരുന്നു.. അത് ഇനി വിളിക്കില്ല എന്ന് കേൾക്കാൻ അല്ല..!! എന്റെ സുരക്ഷ ഞാൻ നോക്കിക്കോളാം ഇനിയെങ്കിലും പറ നീ എവിടെയാണ് ?? "
" ഞാനിപ്പോൾ ഇവിടെ മലേഷ്യയിൽ "
" എന്നാ എന്റെ അടുത്തേക്ക് വരുന്നത് ?? "
" ഈ ആഴ്ചയോടെ ഇവിടുത്തെ കാര്യങ്ങൾ തീരും പിന്നെ ഞാൻ വരുന്നത് നേരെ നിൻറെ അടുത്തേക്കാണ് "
ശിവയുടെ സ്വരം നോർമൽ ആയി തുടങ്ങിയിരുന്നു..!!
" ഞാൻ വിളിച്ചാൽ ഫോൺ എടുക്കണം ഈ ഒളിച്ചു കളിയും നിനക്ക് തോന്നുമ്പോൾ മാത്രമുള്ള വിളിയും ഇനി നടക്കില്ല.. എന്താ പറ്റുമോ ?? "
" പറ്റും !! "
" എന്നോട് ഇങ്ങനെ പെരുമാറുന്നതും നിനക്ക് തോന്നുമ്പോൾ
💬 Comments
View all comments