Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
നോട്ടിഫിക്കേഷൻ ലൈറ്റ് ചെറുതായി തെളിയുന്നത് കണ്ട് അവൾ ആകാംഷയുടെ ഫോൺ എടുത്തു നോക്കി
സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവളുടെ നെഞ്ച് അതി ശക്തിയായി മിടിക്കാൻ തുടങ്ങി...!!
തീരെ പ്രതീക്ഷിക്കാത്ത സമയം ശിവയുടെ ഫോണിൽ നിന്നും രണ്ടു മിസ്കോൾ വന്ന് കിടപ്പുണ്ടായിരുന്നു..
കുറച്ച് സമയം ഫോൺ കയ്യിലെടുത്ത് അവൾ എന്തോ ആലോചിച്ചു നിന്നു.. ഉള്ളിലെ ദേഷ്യവും വാശിയും പതിയെ കുറഞ്ഞു വന്നു.. മനസ്സ് ഒന്ന് സ്വസ്ഥമായി എന്ന് തോന്നിയതും ആ നമ്പറിലേക്ക് സ്റ്റെല്ല തിരിച്ച് വിളിച്ചു..
ഫോണിൽ ബെല്ലടിക്കുമ്പോൾ അതിനൊപ്പം തന്നെ അവളുടെ നെഞ്ചിടിപ്പും ഉയരുന്നുണ്ടായിരുന്നു...
ബെല്ലടിച്ച് അവസാനിക്കാറായപ്പോഴേക്കും അപ്പുറത്ത് കോൾ കണക്ട് ആയി.
" ഹലോ ?? "
അവൻറെ കനത്ത ശബ്ദം.
ഇപ്പുറത്ത് സ്റ്റെല്ല ഒന്നും മിണ്ടിയില്ല.. കുറച്ച് സമയം അവൾ ഫോൺ ചെവിയോട് ചേർത്തു തന്നെ നിന്നു നഷ്ടപ്പെട്ട എന്തോ ഒന്ന് തിരികെ കിട്ടിയത് പോലെ അവളുടെ ഉള്ളിൽ ചെറിയ സന്തോഷം അലയടിച്ചു..
" പെണ്ണെ.. എന്താ ഒന്നും മിണ്ടാത്തത് ?? " അവൻറെ ചോദ്യത്തിനും സ്റ്റെല്ല മറുപടി ഒന്നും മിണ്ടിയില്ല.
" സ്റ്റെല്ലാ.. എന്നോട് ദേഷ്യമാണോ ?? "
" ആണെങ്കിൽ ?? "
" സോറി ഇതുവരെ വിളിക്കാത്തത് ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിലായി പോയി അതിനിടയിൽ നിന്നെയും കൂടി വലിച്ചെടണ്ട എന്ന് വിചാരിച്ചു.."
ഇത് വരെ കേൾക്കാത്ത ശിവയുടെ ശബ്ദം.
" നിനക്ക് പ്രശ്നങ്ങൾ വരുമ്പോൾ മാറി നിൽക്കാനും സന്തോഷമുള്ള സമയം മാത്രം തേടി വരാനും ആണോ ഞാൻ ?? "
" ഡീ അങ്ങനെ അല്ല..."
" ശിവ അതിനപ്പുറത്തേക്ക് നിനക്ക് എന്നോട് ഒരു ബന്ധവുമില്ലെ..?? "
അവളുടെ പിറകെ പിറകെ വന്ന ചോദ്യങ്ങൾക്ക് ശിവയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.
" സ്റ്റെല്ല എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് എൻറെ ജീവനോളം നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു പക്ഷേ അത്രത്തോളം തന്നെ നീ സുരക്ഷിതയായി ഇരിക്കാനും ഞാൻ ആഗ്രഹിക്കുന്നു...!!! "
" ശിവ എന്താണ് സംഭവിക്കുന്നത് ?? "
അവന്റെ ശബ്ദം വിറച്ചു തുടങ്ങിയത് സ്റ്റെല്ലയിലും ചെറിയ ഞെട്ടൽ ഉണ്ടാക്കി.. ഇത്രയും ഇമോഷണൽ ആയി ശിവ ഇതിനു മുമ്പ് സംസാരിച്ചിട്ടുണ്ടായിരുന്നില്ല..
" ഞാൻ അറിഞ്ഞു കൊണ്ടാണ് നിന്നെ വിളിക്കാതിരുന്നത് "
" കാരണം ?? "
അവളുടെ ചോദ്യത്തിനു ശിവ കുറച്ചു സമയം മറുപടി മിണ്ടിയില്ല..!!
" ശിവ.. കാരണം ???? "
സ്റ്റെല്ലയുടെ സ്വരം
💬 Comments
View all comments