0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4273

ഇടക്ക് മാറുന്നതും ഓൺലൈൻ കാണിക്കുന്നതും അവളിൽ ദേഷ്യം കൂട്ടി..!!
" നിനക്ക് എന്നെ വേണ്ട അല്ലേ നിൻറെ ആവശ്യം വരുമ്പോൾ മാത്രം എന്നെ വിളിക്കും അല്ലാത്തപ്പോൾ ഇങ്ങനെ ഒരാൾ ഉണ്ടോ എന്ന് പോലും അറിയില്ല അല്ലെ ശിവ..????? "
ഓപ്പൺ ചെയ്ത് വച്ച ശിവയുടെ ഡി പിയിൽ നോക്കിയിരുന്നതും അവളുടെ  മുഖം ആകെ കനത്തു  തുടങ്ങിയിരുന്നു...!!

പിന്നീട്‌ മൂന്നും നാലും ദിവസം മുന്നോട്ട് ഓടിയപ്പൊഴും അവർ തമ്മിൽ പരസ്പരം സംസാരിച്ചില്ല..
സ്റ്റെല്ലയുടെ പീരിയട്സ് ടൈം ആയതിനാൽ അവളുടെ ദേഷ്യവും ഭാവ വിത്യാസങ്ങളും ആൽബിക്ക് നോർമൽ ആയി മാത്രമേ കണക്ക് ആക്കിയുള്ളു..!!

അന്ന് ആഴ്ചയിലെ അവസാന ദിവസം ആയിരുന്നു.. രാവിലത്തെ ചെറിയൊരു ഷോർട്ട് ബ്രേക്ക് കഴിഞ്ഞ് DGM നൊപ്പം അവളുടെ ടീം  മീറ്റിംഗിനു കയറി..
ഏകദേശം ഒരു മണിക്കൂറോളം സ്റ്റെല്ലയും അവളുടെ ടീമും  മീറ്റിംഗിൽ തന്നെ ആയിരുന്നു..

കൺസ്ട്രക്ഷനുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ പുറത്ത്‌ ഇറക്കിയ പുതിയ നിയമങ്ങളും അതിന്റെ വശങ്ങളെയും പറ്റി അവർക്ക് കൃത്യമായി ക്ലാസ് കിട്ടി..!!

മീറ്റിംഗ് കഴിഞു പുറത്തേക്ക് വന്ന് അവൾ കസേരയിലേക്ക് അമർന്നിരുന്നു പീരിയഡ്സിനെ വേദന ആകെ ശരീരം ആകേ വലക്കുന്നു.. !!

മഴക്കാലം പോലെ അവളുടെ ഉള്ളിലും നേരിയൊരു ഇരുൾ പടർന്നു...
വല്ലാത്ത സമ്മർദ്ദത്തോടെ ഹൃദയത്തിനുള്ളിൽ ചിന്തകൾ  നിറഞ്ഞു...
അതിനൊപ്പം വയറ്റിനുള്ളിലൊരു വലിവ്, പിന്നെയും ഓരോ നിമിഷവും കടിച്ചുകീറുന്ന പോലെ ഉള്ള വേദന... !!
ചില്ലുജാലകത്തിലൂടെ ഒലിച്ച് ഇറങ്ങുന്ന നേർത്ത മഴത്തുള്ളികൾ നോക്കി പുറത്തേക്ക് തന്നെ ദൃഷ്ട്ടി ഉറപ്പിച്ചു ഇരുന്ന അവളുടെ മനസിൽ വികാരങ്ങൾ എരിയുകയായിരുന്നു..

മാസവരവിന്റെ നാലാം ദിവസം... കിടക്കാനൊ ഇരിക്കാണോ  പോലും വയ്യാത്ത വേദന..
ഇത്ര  ദിവസം കഴിഞ്ഞെങ്കിലും ഒരിക്കൽ പോലും  ഫോൺ കോളൊന്നും വന്നില്ല..

"ഇവൻ ബിസി  ആയിരിക്കുമോ? ഇല്ലെങ്കിൽ എന്നെ  മറന്നു പോയോ?"
ചിന്തകൾ  അവളുടെ തല  ചുറ്റിച്ചു.

പലവട്ടം മെസേജ് അയക്കാൻ ശ്രമിച്ചു, പിന്നെ വേണ്ടാ എന്ന് തന്നെ തീരുമാനിച്ച് ഫോൺ മാറ്റി വച്ചു.. അപ്പോഴും ഹൃദയത്തിൽ ചെറു കനൽ പോലെ ഒരു ദാഹം  ഒരു ചെറിയ ചോദ്യം..
"ഞാൻ ഇവിടെ  കാത്തിരിക്കുന്നുണ്ട്  എന്നെവൻ  അറിയുന്നുണ്ടോ...?"
ഒരു കൂട്ടിൽ തളർന്ന പൂവുപോലെ അവളിരുന്നു.. !!

കുറച്ചു സമയം അവിടെ ഇരുന്ന ശേഷം അവൾ നേരെ വാഷ് റൂമിലേക്ക് എഴുനേറ്റ് നടന്നു..
ഏകദേശം അര മണിക്കൂർ കഴിഞ്ഞു ആണ് അവൾ തിരികെ എത്തിയത്..

തിരികെ വന്ന് സീറ്റിലേക്ക് ഇരുന്നതും ഫോണിൽ

💬 Comments

View all comments