0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4354

ഭാഗത്തേക്ക് കയറി ഒരു വലിയ കാടിന്റെ  ഉള്ളിലേക്ക് ആണ് തങ്ങൾ പോകുന്നത് എന്ന് അവൾക്ക് മനസ്സിലായി..
വാഹനം  മുന്നോട്ട് ഓടി ഒരു വലിയ എസ്റ്റേറ്റിന്റെ  നടുക്കായി  കൂറ്റൻ ബംഗ്ലാവിന്റെ  മുറ്റത്തേക്ക്  നിർത്തിയതും അവൾ ചുറ്റുപാടും നിരീക്ഷിച്ചു..

"  ശിവ ഇട്സ് ബ്യൂട്ടിഫുൾ... !! "
സ്റ്റെല്ലാ കണ്ണുകൾ വിടർന്ന്  അതിശയത്തോടെ പുറത്തേക്ക് ഇറങ്ങി..!!

കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരു വലിയ പെട്ടിയും  കയ്യിൽ പിടിച്ച് ശിവ തന്നെ ബംഗ്ലാവിന്റെ ഡോർ തുറക്കുന്നത് കണ്ടതും അവൾ ഒരു നിമിഷം സംശയം കൊണ്ടു...

"  ഇവിടെ വേറെ ആരുമില്ലേ ?? "

" ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമാണ് ഇവിടെ ഉള്ളത്.. "
അവൾക്ക് അത് കുറച്ചുകൂടി കംഫർട്ടബിൾ ആയി തോന്നി..  താനും ശിവയും മാത്രം ഒരു കാടിൻറെ നടുക്ക് ഇത്രയും വലിയ ബംഗ്ലാവിൽ ഇതിൽ പരം പ്രൈവസി എവിടെ കിട്ടും...!!

'  എന്തായാലും ശിവ ഒരുക്കിയ സർപ്രൈസ് അവൾക്ക് ശരിക്കും ഇഷ്ടമായി '
ഡോർ തുറന്ന് അകതേക്ക് കയറിയതും ശിവ നേരെ വാഷ് റൂമിലേക്ക് കയറാൻ തുടങ്ങി..

"  സ്റ്റെല്ല  നിനക്ക് ഒന്ന്  ഫ്രഷ്‌ ആകണോ..?? "

" ആം യെസ് "

" നേരെ സെക്കൻഡ് ഫ്ലോറിലേക്ക് പോയിട്ട് ഫസ്റ്റ് റൈറ്റിൽ കാണുന്ന ബെഡ്റൂം തുറന്നു അവിടുത്തെ  വാഷ്റൂം യൂസ് ചെയ്തൊ  ഞാൻ ഇപ്പോൾ വരാം "
സ്റ്റെല്ലാ ബംഗ്ലാവിന്റെ ചുറ്റുപാടും ഒന്ന് നോക്കി ആഡംബരത്തിന്റെ എല്ലാം മഹിമയും എടുത്തു കാണിക്കുന്നു... അവൾ പതിയെ സ്റ്റെപ്പ് കയറി രണ്ടാം നിലയിലേക്ക് എത്തി...!!

ബെഡ്റൂമിലേക്ക് കയറുന്നതിനു മുന്നായി അവൾ ബാൽക്കണിയിൽ നിന്ന് നോക്കിയതും അത് പക്കാ ഓപ്പൺ എയർ പോലെയാണ് തോന്നിയത്...
ചുറ്റുപാടും ഏകദേശം 40- 45  ഏക്കറോളം സ്ഥലം ആരുമില്ലാത്ത കാടിന്റെ നടുക്ക് ഒരിടം..!!

നേരെ വാഷ് റൂമിലേക്ക് കയറി അവൾ ഒന്ന് ഫ്രഷ് ആയി പുറത്തേക്കിറങ്ങി.. ബെഡിൽ പോയി അമർന്നിരുന്നു..
പെട്ടെന്ന് എന്തോ ഓർത്ത പോലെ ഫോൺ എടുത്ത്..  ആൽബിയുടെ  ഫോണിലേക്ക് 'ഞങ്ങൾ എത്തി ഫ്രീ ആകുമ്പോൾ വിളിക്കാം ' എന്ന് മെസ്സേജ് അയച്ചിട്ട ശേഷം

💬 Comments

View all comments