0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4268

അവൾ പെട്ടെന്ന് തന്നെ  അവിടെ നിന്നും  പുറത്തേക്ക് നടന്നു..!!

ഓഫീസിൽ ഉച്ചകഴിഞ്ഞ് ചില തിരക്കുകളിൽ ആയിരുന്നു ആൽബി ഇപ്പോൾ പതിവുപോലെ മാനേജർ ഇല്ലാത്ത സമയം തനിക്കാണ്  ഇൻ ചാർജ് വരുന്നത്..

പൊതുവേ മഴക്കാലം ശക്തി  പ്രാപിച്ചത് കൊണ്ട് തന്നെ പകുതി പേരും വർക്ക് ഫ്രം ഹോം  എടുത്തിട്ടുണ്ട്... അതുകൊണ്ടു തന്നെ ഇന്ന്  ഓഫീസിൽ വളരെ ചുരുക്കം ആളുകൾ മാത്രമാണുള്ളത്..

തനിക്ക് ഹാൻഡിൽ ചെയ്യാവുന്ന ആളുകൾ മാത്രം ഉള്ളതുകൊണ്ടും വർക്ക് പ്രെഷർ കുറവുള്ളത് കൊണ്ടും അവൻ കുറച്ചു സമയം ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു...

ആൽബി ആ സമയം  തന്റെ ചിന്തകളെ പുറകോട്ട് ഓടിച്ചു
' എവിടെ നിന്നും തുടങ്ങിയതാണ് ഇതെല്ലാം സ്റ്റെല്ലാ തന്നെ പറ്റി എന്തെങ്കിലും മോശമായി വിചാരിച്ചിട്ടുണ്ടാകുമോ ??
ഏയ് അങ്ങനെയൊന്നും ഉണ്ടാകില്ല എന്തായാലും അന്നത്തെ ദിവസം തങ്ങൾ രണ്ടുപേരും സംസാരിച്ചു തീർത്തത് അല്ലേ '

സ്വന്തം ഭാര്യ  മറ്റൊരാളിനൊപ്പം പോകുന്നത് സഹിക്കാൻ താൻ തയ്യാറാണോ എന്നതു സംബന്ധിച്ച ആശങ്കകളും, തോന്നുന്ന വികാരങ്ങളുടെ പുതുമയും അവളെയും ചിന്തിപ്പിക്കും.. എന്നത് ഉറപ്പാണ്..

ചിലപ്പോൾ ഈ സംഭവം  സ്റ്റെല്ലയിൽ  രസകരമായ ഒരു അനുഭവമായിരിക്കാമെന്ന തോന്നലും ഉണ്ടാകും, പക്ഷേ ഒരുമിച്ചു പങ്കുവെക്കുന്ന വിശ്വാസവും സ്നേഹവും തകർന്നുപോകുമോ എന്ന ഭയവും അത് പോലെ തന്നെ തീവ്രമായിരിക്കും..

"  ആൽബിൻ ഒന്ന് വരാമോ ?? "
ജൂനിയർ പയ്യന്റെ വിളി ആൽബിക്ക് ചിന്തകൾ മുറിഞ്ഞതിൽ ചെറിയ ഈർഷ്യ ഉണ്ടാക്കി.

" ആ പറ "

" ഈ വന്നിരിക്കുന്ന ഫയലിൽ എന്തെങ്കിലും  മിസ്റ്റേക്ക് ഉണ്ടെന്ന് നോക്കാമോ ?? "
പയ്യൻ അവൻ റിസോൾവ്  ചെയ്തിരിക്കുന്ന ടിക്കറ്റിന്റെ ഡീറ്റെയിൽസ് കാണിച്ചു തന്നു..

അതിന് പുറകെ മറ്റൊരു ജൂനിയർ കൂടി  അടുത്തേക്ക് വന്നതും  ആൽബി  തന്റെ ചിന്തകൾ മുഴുവൻ മാറ്റി വച്ചു കൊണ്ട് പൂർണ്ണമായും വർക്കിലേക്ക്  ശ്രദ്ധ തിരിച്ചു..

ഏകദേശം മുക്കാൽ മണിക്കൂറോളം ആൽബി  അതിൻറെ പുറകെ തന്നെയായിരുന്നു...
എല്ലാം  സോൾവ് ചെയ്തു എന്ന് തോന്നിയപ്പോൾ ഒരു സിഗരറ്റ് വലിക്കാനായി അവൻ പുറത്തേക്കിറങ്ങി.

കമ്പനിയുടെ മുൻവശത്ത് ഉള്ള പെട്ടിക്കടയിൽ നിന്നും സിഗരറ്റ്  വായിലേക്ക് വെച്ച് കത്തിച്ച് പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു..

'  സ്റ്റെല്ലാ  തന്നോട് അടുത്ത ദിവസം  ശിവയുടെ കൂടെ പോകുവാൻ ഉള്ള അനുവാദം ചോദിച്ചിട്ടുണ്ട് എന്തുവേണം ?? '
തോന്നിയത് പോലെ ചെയ്യാൻ വിടാതെ  ഒരു പരിധി വരെ കാര്യങ്ങൾ നിയന്ത്രിക്കണം..
അവൾക്ക് സമ്മതം നൽകി എങ്കിലും ചരട് തന്റെ

💬 Comments

View all comments