0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4561

പുറത്തു കടക്കുമെന്ന് വരെ അവൾ ഒരു നിമിഷം ചിന്തിച്ചു പോയി...

"  എന്ന് പറഞ്ഞാൽ എങ്ങനെയാണ് ഇത് ഞാൻ ഇപ്പോൾ പറഞ്ഞ കാര്യമല്ലല്ലോ ഹെലികോപ്റ്റർ എത്തിയേ പറ്റൂ.....  മഴയാണോ കാലാവസ്ഥയാണോ ഒന്നും എനിക്കറിയേണ്ട കാര്യമില്ല.."
അവന്റെ സംസാരത്തിൽ എന്തോ പന്തികേട് പോലെ സ്റ്റെല്ലക്ക് തോന്നി..

"  ശിവ എന്നാ പ്രശ്നം..?? "
അവൾ  ചോദിച്ചെങ്കിലും അത് മൈൻഡ് ചെയ്യാതെ അവൻ വീണ്ടും സംഭാഷണത്തിൽ തന്നെ ഏർപ്പെട്ടു..

"  കാലാവസ്ഥ മാറിയാലും കുഴപ്പമില്ല നീ കുറച്ച് താഴ്ത്തി പറത്തിയാൽ  മതി ഐ ഡോണ്ട് വാണ്ട്  എനി എക്സ്പ്ലനേഷൻ വൈകുന്നേരം എഴു  മണിക്കുള്ളിൽ നീ ഇവിടെ ഉണ്ടായിരിക്കണം.....!!!! "

"  ശിവ എന്താ സംഭവിക്കുന്നത് ??" അപ്പോഴേക്കും എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് സ്റ്റെല്ലക്ക് മനസ്സിലായി...  അവൻറെ ഫോൺവിളി കഴിയാൻ വേണ്ടി അവൾ കാത്തുനിന്നു.

"  ആണോ ശരി നീ ഒന്ന് നോക്കിയിട്ട് വിളിക്ക് " ഫോൺ വെക്കുമ്പോഴേക്കും അവന്റെ മുഖം ആകെ കനത്തിരുന്നു..

"  ശിവ എന്താ പ്രശ്നം പറ..???? "
അവളുടെ  മുഖത്ത് കനത്ത ആകാംക്ഷയും ചെറിയ ഭയവും..

"  സ്റ്റെല്ലാ.. ചെറിയ പ്രശ്നമുണ്ട് "

" എന്ത് പ്രശ്നം..?? "

"  കാലാവസ്ഥ വളരെ മോശമാണ് കോരിച്ചൊരിയുന്ന മഴയും കൊടുങ്കാറ്റും ആണ്  ബാംഗ്ലൂരിലും സെയിം സിറ്റുവേഷൻ ആയത് കൊണ്ട്  ഹെലികോപ്റ്റർ എടുക്കാൻ പറ്റില്ല  എന്നാ പറയുന്നത് "

" സോ..????  അതുകൊണ്ട്..??? "

" 7 മണി വരെ വെയ്റ്റ് ചെയ്ത് നോക്കാം.. മഴ കുറഞ്ഞാൽ നമുക്ക് പുറപ്പെടാം.. "

" മഴ കുറഞ്ഞില്ലെങ്കിൽ..????? "

"  നമ്മൾ ഇന്ന് രാത്രി ഇവിടെ തന്നെ സ്റ്റേ ചെയ്യേണ്ടി വരും "
ശിവ പറഞ്ഞ്  കഴിഞ്ഞതും സ്റ്റെല്ലയുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിളർ കടന്നുപോയി...
ഒട്ടും പ്രതീക്ഷിക്കാതെ തന്റെ സകല പ്ലാനിനെയും  തെറ്റിച്ചു കൊണ്ട് കടന്നുവന്ന ആ വിഷയം അവൾക്ക് തീരെ അംഗീകരിക്കാൻ പറ്റിയില്ല..

"  ശിവ നോ നോ നോ....  ശിവ പറ്റില്ല ഇന്ന് ഇവിടെ നിൽക്കുന്നത് ഒട്ടും  പറ്റില്ല ഞാൻ ആൽബിയോട് കള്ളം പറഞ്ഞ്

💬 Comments

View all comments