0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4562

ഇറങ്ങിയതാണ് നിനക്ക് തന്നെ അറിയില്ലേ..??? "

"  സ്റ്റെല്ലാ എനിക്കറിയാം നീ പുറത്തേക്കൊന്നു നോക്ക് ഈ കാലാവസ്ഥയിൽ എങ്ങനെയാണ് കോപ്റ്റർ  പുറത്തേക്ക് എടുക്കുന്നത്..?? "

"  ശിവ എനിക്ക് ഒന്നും കേൾക്കണ്ട നമുക്ക് പോയേ പറ്റൂ എനിക്കൊരു കുഞ്ഞുണ്ട്  ആൽബി എന്നെ കാത്തിരിക്കുന്നുണ്ട് എനിക്ക് പോയ പറ്റുവോള്ളു...!! ശിവ പ്ലീസ് "
സ്റ്റെല്ല ചെറുതായി കരഞ്ഞു തുടങ്ങിയിരുന്നു.. അവളുടെ കണ്ണുകളിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങി...

" നമുക്ക് ബൈ റോഡ് നോക്കിക്കൂടെ..??? "
സ്റ്റെല്ല പ്രേതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി..

" ഇട്സ് ടൂ റിസ്ക്കി നോർമൽ ടൈമിൽ തന്നെ അഞ്ചര ആറു മണിക്കൂർ ട്രാവലിംഗ് ഉണ്ട് ഈ കാലാവസ്ഥയിൽ ട്രാഫിക് കൂടി ഉണ്ടെങ്കിൽ അതിലും കൂടും..!! താൻ ടെൻസ്ഡ് ആവല്ലേ ഞാൻ ഒന്നു കൂടി വിളിച്ചു നോക്കട്ടെ "
ശിവ അതും  പറഞ്ഞ്  ഫോൺ ചെവിയിലേക്ക് വെച്ച് അപ്പുറത്തേക്ക് മാറിപ്പോയി...
അവൾ വാച്ചിലേക്ക് നോക്കിയതും സമയം ഏകദേശം ആറു മണിയോളം അടുത്തിട്ടുണ്ടായിരുന്നു...

ആകെ 5% മാത്രമാണ് ഫോണിൽ ചാർജ് ബാക്കിയുള്ളത് ' എന്ത് ചെയ്യണം ? '  വല്ലാത്ത ഒരു ടെൻഷൻ കയറി അവളുടെ നെഞ്ചിലേക്ക് എത്തി...
' എൻറെ ദൈവമേ ആൽബിയോട് എന്തു പറയും '
'അന്ന മോൾ എന്നെ കാണാതെ നിൽക്കുമോ..?? '
അവളുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നുകൊണ്ടിരുന്നു...!!

പിന്നെയും 15 മിനിട്ട് കഴിഞ്ഞതും ശിവ അവിടേക്ക് തിരികെ വന്നു.. അവൻറെ മുഖഭാവത്തിൽ നിന്നും പ്രശ്നം തന്നെ ആണെന്ന്  അവൾക്ക് മനസ്സിലായി..

" നമുക്ക് 7 മണി വരെ വെയിറ്റ് ചെയ്ത് നോക്കാം.. "
അതും പറഞ്ഞു ശിവ  കോഫീ മഗ്ഗ് കയ്യിലേക്ക് എടുത്ത് കിച്ചൺ സ്ലാബിലേക്ക് ചാരി നിന്നു.

സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു..  പുറത്ത്‌ മഴ മാറ്റമില്ലാതെ തുടരുകയാണ്..  ഏഴ് മണിയോട് അടുക്കാറായതും സ്റ്റെല്ല പ്രേതീക്ഷയോടെ ശിവയെ നോക്കി..

അതിന്റെ അർഥം മനസിലായ പോലെ അവൻ ഫോൺ എടുത്ത് ഒരിക്കൽ കൂടി അവനെ വിളിച്ചു നോക്കി..
ശേഷം ചുണ്ട് കൂട്ടി പിടിച്ച് നടക്കില്ല എന്ന ഭാവത്തിൽ പ്രേത്യക ആംഖ്യം കാണിച്ചു..!!

"

💬 Comments

View all comments