Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
നോ.. നോ ശിവ പ്ലീസ് "
സ്റ്റെല്ലാ കരഞ്ഞു തുടങ്ങിയിരുന്നു... അവനോടൊപ്പം ഈയൊരു നിമിഷങ്ങൾ വല്ലാതെ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു എങ്കിലും ആൽബിയെയും കുഞ്ഞിനെയും വിട്ട് ഒരു രാത്രി മാറിനിൽക്കണമെന്ന് അവൾ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല...!!
അതുകൊണ്ടുതന്നെ ഈ പെട്ടെന്നുള്ള തീരുമാനം അവൾക്ക് അംഗീകരിക്കാൻ പറ്റിയില്ല...!!
" സ്റ്റെല്ല നീ ആൽബിയെ വിളിച്ചു പറ "
" എന്താ ഞാൻ പറയേണ്ടത് ??? "
" ഇവിടെ ഹൊസൂർ വന്നതാണ് വല്ലാത്ത മഴ കാരണം തിരിച്ചു പോരാൻ പറ്റുന്നില്ല കമ്പനി നിങ്ങൾക്ക് റൂമെടുത്തു തരുന്നുണ്ട് എന്ന് പറ വേണമെങ്കിൽ ഞാനും സംസാരിക്കാം "
" ശിവ ആൽബി അതൊക്കെ വെള്ളം തൊടാതെ വിശ്വസിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ?? "
ആ ചോദ്യത്തിന് പുറകിൽ ശിവക്ക് അറിയാത്ത കുറച്ചു കാര്യങ്ങൾ ഉള്ളതിനാൽ ആൽബി താൻ ഉണ്ടാക്കിയ കാരണമായേ ഇത് കാണുമെന്നും സ്റ്റെല്ലക്ക് ചെറിയ ഭയം ഉണ്ടായിരുന്നു..
" സ്റ്റെല്ലാ.. ആൽബിൻ ഇത്രയും വിശ്വസിച്ചില്ലേ ബാക്കി കൂടി വിശ്വസിച്ചോളൂം "
ശിവയുടെ സംസാരത്തിൽ ഒരു കോൺഫിഡൻസ് വന്നത് സ്റ്റെല്ലക്ക് വിശ്വസിക്കാൻ പറ്റിയില്ല..
അവൾ രണ്ടു കൈകൊണ്ടും മുഖം പൊത്തി 'എൻറെ ദൈവമേ '
അവിടെ നിൽക്കുന്നതിൽ കാര്യമില്ല എന്ന് മനസ്സിലായതും അവൾ വേഗം മുകളിലേക്ക് തന്നെ കയറിപ്പോയി...
അവളുടെ ഉള്ളിൽ ശിവയോട് ഒരു നിമിഷം വല്ലാത്ത ദേഷ്യം കടന്ന് കൂടി..!!
ആൽബിയുടെ ഫോണിലേക്ക് ഡയൽ ചെയ്ത് ഫോൺ ചെവിയിലേക്ക് ചേർക്കുമ്പോൾ അവൻറെ പ്രതികരണം എന്താകും എന്നത് അവൾക്ക് ഉറപ്പായിരുന്നു...
രണ്ട് റിംഗ് അടിച്ചപ്പോഴേക്കും അപ്പുറത്ത് കോൾ കണക്റ്റ് ആയി
" ഹലോ പെണ്ണേ പറയെടി "
" ആൽബി എന്നാ പരിപാടി ?? "
" ഞാൻ ഇവിടെ കുറച്ചു വർക്ക് ഉണ്ട് അതൊക്കെ തീർത്ത് കുഞ്ഞിനെയും നോക്കി ഇരിക്കുകയാണ് പിന്നെ നീ ഭക്ഷണം കഴിച്ചോ ?? "
" ആം കഴിച്ചു ആൽബി..!! നിങ്ങൾ രണ്ട് പേരും കഴിച്ചില്ലേ..?? "
" യെസ്.. ഡൺ ആണ്..!! പിന്നെ നിങ്ങൾ തിരിച്ചു പോന്നോ ?? ഇപ്പോൾ തന്നെ 7 ആവാൻ ആയല്ലോ ?? "
"
💬 Comments
View all comments