0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4565

ആൽബി ചെറിയ പ്രശ്നമുണ്ട് "
അത് പറയുമ്പോൾ അവളുടെ സ്വരം വിറച്ചു തുടങ്ങിയിരുന്നു...

"  എന്ത് പ്രശ്നം ?? "

" ഞങ്ങളിപ്പോൾ കുറച്ചു ദൂരെയാണ് ഉള്ളത്.."

"  എവിടെ ?? "
ആൽബിയുടെ സ്വരം ഫോണിൽ കൂടി മാറുന്നത് സ്റ്റെല്ലക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു..
അവന്റെ ചോദ്യത്തിനു  അവൾ കുറച്ചു സമയം ഒന്നും മിണ്ടിയില്ല

" സ്റ്റെല്ല.. എവിടെയാണ് നിങ്ങൾ..?? "

"  ചിക്കമംഗലൂർ "

" എടി അത് ഇവിടെ നിന്നും അഞ്ചര ആറുമണിക്കൂർ ദൂരെയല്ലേ ഇത്രയും ദൂരത്തു നിന്നും നിങ്ങൾ എങ്ങനെയെത്തും ...?? "

"  അതാണ് ആൽബി പ്രശ്നം എനിക്കിന്ന് വരാൻ പറ്റില്ല..!!  ഞങ്ങൾ ഇങ്ങോട്ട് വന്നത് ഒരു ഹെലികോപ്റ്ററിൽ ആണ്... ഇപ്പോൾ കാലാവസ്ഥ മോശമായതുകൊണ്ട് അത് എടുക്കാൻ പറ്റില്ല എന്നാണ് പൈലറ്റ് പറയുന്നത്..!!  ആൽബി സോറി "
അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തതും കുറച്ചു സമയം അവർക്കിടയിൽ ഒരു മൂകത തളം കെട്ടി നിന്നു..

ചെറിയൊരു നിശബ്‌ദതക്ക്  ശേഷം ആൽബി തന്നെ ആദ്യം സംസാരിച്ചു തുടങ്ങി.
" സ്റ്റെല്ല.. ഇങ്ങനെ അല്ലാലോ നമ്മൾ പ്ലാൻ ചെയ്തത്.. ??"

"ആൽബി... ഞാൻ.."

" സ്റ്റെല്ല നോട്ട് അറ്റ് ഓൾ അക്സെപ്റ്റബിൾ  നോട്ട് അറ്റ് ഓൾ..!!  നിന്റെ  എല്ലാ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും കൂടെ നിന്നതിന് ഇതാണോ എന്നോട് ചെയ്യുന്നത് രാവിലെ പോയി വൈകുന്നേരം വരാം എന്ന് പറഞ്ഞല്ലേ പോയത് എന്നിട്ട് ഇപ്പോൾ..?? "

"  എനിക്കറിയാം ആൽബി  പക്ഷേ അറിഞ്ഞു കൊണ്ടല്ല.. "
അവളുടെ സ്വരം വല്ലാതെ വിറച്ച് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു..

"  സ്റ്റെല്ലാ..  എനിക്കൊന്നും അറിയേണ്ട വൈകുന്നേരം നീ ഇവിടെ എത്തിയിരിക്കണം മതി നിൻറെ യാത്രയും ആഘോഷവും എല്ലാം ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ വിടില്ലായിരുന്നു.. "

"  ആൽബി പ്ലീസ് ഞാൻ അറിഞ്ഞുകൊണ്ട് പ്ലാൻ ചെയ്തതല്ല ഇതെല്ലാം സംഭവിച്ചു പോയതാണ് "

" സ്റ്റെല്ല എൻറെ കാര്യം പോട്ടെ നമ്മുടെ കുഞ്ഞിനോട് ഞാൻ എന്തു പറയും..?? "
ആൽബിയോട് സംസാരിക്കുമ്പോൾ തന്നെ  തന്റെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നതും ചാർജ്

💬 Comments

View all comments