0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4566

ഒരു പെർസന്റേജ് ആയി എന്ന് അവൾക്ക് മനസ്സിലായി..

"  ആൽബി എന്റെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആകും... ഞാൻ ഇന്ന് വരാൻ പരമാവധി നോക്കാം പറ്റിയില്ല എങ്കിൽ......." അപ്പോഴേക്കും അവളുടെ ഫോൺ സ്വിച്ച്  ഓഫ് ആയിരുന്നു..

"  ഓ കോപ്പ് "
അവൾ ദേഷ്യം പിടിച്ച്  ഫോൺ ബെഡിലേക്ക് എറിഞ്ഞു ശേഷം അവിടെ പോയിരുന്ന് രണ്ട് കൈ കൊണ്ട് മുഖം പൊത്തി  തല കുനിച്ചിരുന്നു...
പെട്ടെന്ന് സാഹചര്യം മാറിയതും ആൽബിയോട് ഉടക്കേണ്ടി വന്നതിലും സ്റ്റെല്ലക്ക് ശിവയോട്  വല്ലാത്ത ദേഷ്യം ഉള്ളിൽ തികഞ്ഞു കെട്ടി വന്നു...!!

താഴെ നിന്നും ആരോ സ്റ്റെപ്പ് കയറി വരുന്ന ശബ്ദം പതിയെ അടുത്തു വന്നു..
അവൾ പതിയെ  തല ഉയർത്തി നോക്കിയതും  ഡോറിലേക്ക് ചാരി അവളെ തന്നെ നോക്കി നിൽക്കുന്ന ശിവയെ ആണ് കണ്ടത്..

"  പെണ്ണേ സോറി ഇത് ഞാൻ പ്ലാൻ ചെയ്തതല്ല പക്ഷേ സംഭവിച്ചു പോയി "

" ശിവാ എനിക്ക് കുറച്ചു മനസ്സമാധാനം തരുമോ അല്ലെങ്കിലേ ഞാൻ ഭ്രാന്ത് പിടിച്ചു നിൽക്കുവാ.. "

"  ആൽബിൻ എന്താ പറഞ്ഞത്..?? "

" കലിപ്പ് ആയിട്ടുണ്ട്.. നാളെ ഞാൻ വേണം ഇതൊക്കെ ഒറ്റക്ക് ഫേസ് ചെയ്യാൻ..  ഒന്ന് വിളിച്ചു സംസാരിക്കാനൊ  ഫോണിൽ ചാർജ് ചെയ്യാനൊ  പറ്റുന്നില്ല  എല്ലാം കൊണ്ടും പെട്ടുപോയി "

"  സ്റ്റെല്ലാ..  ഇത് ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ലല്ലോ ?? "

" ആർക്കറിയാം ചിലപ്പോൾ ഇതും  നിൻറെ പ്ലാൻ തന്നെയായിരിക്കും എന്തായാലും പെട്ടെന്ന് ഞാനല്ലേ "
അവളുടെ സ്വരം മാറി തുടങ്ങിയത്  ശിവാ തീരെ പ്രതീക്ഷിച്ചില്ല..
പിന്നെ  ഒരു ഒരു നിമിഷം പോലും  അവിടെ നിൽക്കാതെ അവൻ താഴേക്ക് ഇറങ്ങിപ്പോയി..

' പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇച്ചിരി കൂടിപ്പോയോ '
എന്ന് അവൾക്ക് തോന്നിയത്.. എങ്കിലും അവൻറെ പുറകെ ഇറങ്ങിപ്പോകാനൊ  സംസാരിക്കാനോ അവൾ മുതിർന്നില്ല..  സമയം പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു

സ്റ്റെല്ല മുകളിലെ റൂമിലും ശിവ താഴത്തെ റൂമിലും തന്നെയായിരുന്നു..
അവർ ഒരുപാട് സമയം മിണ്ടിയില്ല ഇടയ്ക്ക് അവൾ സമയം  നോക്കിയപ്പോൾ വൈകുന്നേരം 9 മണി ആയിരിക്കുന്നത്  കണ്ടു..

💬 Comments

View all comments