Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
ഇപ്പോൾ ഈഗോയെക്കാൾ മുകളിൽ ഒറ്റയ്ക്ക് കിടക്കുന്ന ഭയമാണ് ' അവളുടെ ഉള്ളിൽ ഉണ്ടായിരുന്നത്..
അവൾ പതിയെ ശിവയുടെ ബെഡ്റൂമിന്റെ വാതിൽക്കൽ പോയി നിന്നു..
അവൻ നിന്നും ബെഡിൽ നിന്നും തല ഉയർത്തി അവളെ നോക്കി..
" എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ.."
" എന്നാൽ ഇവിടെ കിടന്നൊ.."
" ഇവിടെ വേണ്ട എനിക്ക് മുകളിലെ റൂം ആണ് കുറച്ചു കൂടി കംഫർട്ടബിൾ അങ്ങോട്ട് വന്നാൽ മതി "
അതും പറഞ്ഞു അവൾ തന്റെ റൂമിലേക്ക് കയറി പോയി..
നേരെ തൻറെ ബെഡ്റൂം തുറന്ന് അലമാരയിൽ നിന്നും ബ്ലാങ്കറ്റ് എടുത്ത് ബെഡിലെക്ക് ഇട്ടു..
അലമാരയിൽ നിന്നും ആൽബിയുടെ ക്യാമറയും തന്റെ ബാഗും എടുത്ത് പുറത്തേക്ക് തന്നെ വച്ചു..
അവൾ ബെഡിലേക്ക് കിടന്നതും ശിവ നടന്ന് കയറിവരുന്ന ശബ്ദം കേട്ടു.. അവൻ അടുത്ത് ഉണ്ട് എന്ന് കണ്ടതും ഉള്ളിലെ ഭയമെല്ലാം പോയി..
ശിവ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു ശേഷം തന്റെ പുറകിൽ നിന്നും പിസ്റ്റൾ എടുത്ത് മേശപ്പുറത്തേക്ക് വെച്ചു. കൂടെ തന്നെ തൻറെ ഫോണും മാറ്റി വെച്ചു.
' ശിവയുടെ ഫോണിൽ ചാർജ് ഉണ്ട് ' എന്ന് അവൾക്ക് മനസ്സിലായി
' ആൽബിയെ വിളിക്കാൻ ചോദിച്ചാലോ ? '
ഐഫോൺ ആയതുകൊണ്ട് തന്നെ അതിൽ ഓട്ടോ കോൾ റെക്കോർഡ് അല്ലെങ്കിൽ വോയിസ് മെയിൽ ഉണ്ടാവാൻ സാധ്യത കൂടുതലാണ്...
അതു കൊണ്ടുതന്നെ തങ്ങൾ തമ്മിലുള്ള സംഭാഷണം ചിലപ്പോൾ ശിവ ശ്രദ്ധിക്കാനും സാധ്യത കൂടുതലാണ്... റിസ്ക്ക് എടുക്കാതെ അവൾ ആ ചാൻസ് ഒഴിവാക്കി
പതു പതുത്ത ബെഡ്ഡിലേക്ക് സ്റ്റെല്ല കിടന്നതും റൂമിൽ ഒരു ബെഡ് ലാമ്പ് മാത്രം തെളിഞ്ഞിരുന്നു...
അവളുടെ വശത്ത് കൂടി വന്ന് മറ്റേ സൈഡിൽ ശിവയും കയറി കിടന്നു അപ്പോഴേക്കും കാറ്റ് വീശി പുറത്ത് മഴ ശക്തമായ ഇടിമിന്നലോട് കൂടി കോരിച്ചൊരിയാൻ തുടങ്ങിയിട്ടുണ്ടായിരുന്നു...
" നശിച്ച മഴ "
ശിവ പിറു പിറുത്തു കൊണ്ട് ബ്ലാങ്കറ്റ് അവന്റെ ദേഹത്തേക്കും വലിച്ചിട്ടു...
ആദ്യമായിട്ടാണ് ആൽബി അല്ലാതെ മറ്റൊരു പുരുഷനൊപ്പം താൻ അന്തിയുറങ്ങുന്നത് അതിൻറെ എല്ലാം നെഞ്ചിടിപ്പും ടെൻഷനും സ്റ്റെല്ലക്ക് ഉണ്ടായിരുന്നു..
💬 Comments
View all comments