0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4568

വന്ന് സോഫയിലേക്ക് അമർന്നിരുന്നു പുറത്തേക്ക് നോക്കിയതും  മഴ ഒന്ന് ഒതുങ്ങിയിരിക്കുന്നു...
അന്തരീക്ഷം വല്ലാതെ തണുത്തിരിക്കുന്നു എല്ലാം കൊണ്ടും തണുപ്പ് കുത്തി കയറുന്നത് പോലെ എന്തെങ്കിലും നോക്കാം എന്ന് വച്ചാൽ അവളുടെ  ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്..

ശിവ ഡ്രസ്സ് മാറി പുറത്തേക്ക് വന്നു..
" എന്തേലും കഴിക്കാം വാ.."
സ്റ്റെല്ല ഇരുന്നിടത്തുനിന്നും അനങ്ങിയില്ല.

"  പെണ്ണേ സംഭവിച്ചു പോയി എന്നോട് ദേഷ്യം പിടിച്ചിരുന്ന് വയറു വിശന്ന്  കിടക്കണ്ട വാ എന്തെങ്കിലും കഴിക്കാം "
അവൻ അതും പറഞ്ഞു കിച്ചണിലേക്ക് നടന്നതും  അവളും പുറകെ പതിയെ അങ്ങോട്ടേക്ക് വന്നു..
ശേഷം ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് അവർ ബ്രഡും ചിക്കൻ കറിയും കഴിക്കാൻ തുടങ്ങി...
അവൻ രണ്ട് കപ്പിൽ ആയി കോഫിയെടുത്ത് ഒരെണ്ണം അവൾക്ക് നൽകി..!!

" ശിവാ.. സോറി, പെട്ടെന്ന് കേട്ടപ്പോൾ എന്തോ അംഗീകരിക്കാൻ പറ്റിയില്ല അതോണ്ടാ.. "
അവളുടെ പതിഞ്ഞ ശബ്ദം..

അവൻ മറുപടി ഒന്നും മിണ്ടിയില്ല അവളെ നോക്കുക പോലും ചെയ്തില്ല..
പിന്നെയും കുറച്ചു കഴിഞ്ഞതും ശിവ സസാരിച്ചു തുടങ്ങി...
" ഞാൻ അറിഞ്ഞു കൊണ്ട് പ്ലാൻ ചെയ്തതല്ല നിൻറെ വീട്ടിലെ സാഹചര്യവും ആൽബി നോക്കിയിരിക്കും എന്നും എല്ലാം എനിക്കറിയാം പക്ഷേ ഈ കാലാവസ്ഥയിൽ കോപ്റ്റർ  എടുക്കുന്നത് നമ്മൾ കാറ്റിൽ പെടാനും അപകടത്തിൽ സാധ്യതയും കൂടുതലാണ്...!! "
അവൻ ഒന്ന് നിർത്തി പിന്നെയും തുടർന്നു...

" ഒരു നിമിഷത്തെ അത്യാവശ്യത്തിന്റെ  പേരിൽ ജീവൻ കളയണ്ട കാര്യമില്ലലോ... വേണമെങ്കിൽ ആൽബിയെ  നാളെ ഞാൻ വന്നു കണ്ടു സംസാരിക്കാം  "
അവൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു...!! കുറച്ച് സമയം കൊണ്ട് തന്നെ കഴിച്ച് തീർത്ത് ശിവാ വീണ്ടും അവന്റെ മുറിയിലേക്ക് മിണ്ടാതെ  കയറി പോയി...

അവൻ പോകുന്നത് നോക്കിനിൽക്കാൻ മാത്രമെ സ്റ്റെല്ലക്ക് കഴിഞ്ഞുള്ളു...
കഴിച്ചു പൂർത്തിയാക്കി തന്റെ റൂമിലേക്ക് പോകാൻ  സ്റ്റെപ്പ് കയറാൻ തുടങ്ങിയതും സ്റ്റെല്ല  പെട്ടെന്ന് ഒരു നിമിഷം നിന്നു...

'  ഇത്രയും വലിയ ബംഗ്ലാവിൽ മുകളിലെ മുറിയിൽ താൻ ഒറ്റയ്ക്ക് ശരിയാവില്ല '
'  ഒറ്റയ്ക്ക് കിടക്കാൻ പേടിയാണെന്ന് ശിവയോട് എങ്ങനെ പറയും '

'

💬 Comments

View all comments