Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ഉറപ്പിക്കും പോലെ അവൾ ആൽബിയെ സംശയത്തോടെ നോക്കി..
" നിന്റെ ഫോണിൽ നിന്നും ശിവയെ വിളിക്ക് ഇപ്പോൾ തന്നെ.."
അവൻറെ പെരുമാറ്റവും മുന്നൊരുക്കവും എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല..
പക്ഷേ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ ഫോണെടുത്ത് ശിവയുടെ നമ്പർ ഡയൽ ചെയ്തു..
ഒരു ഫുൾ റിങ് അടിച്ചെങ്കിലും അപ്പുറത്തെ കോൾ കണക്ട് ആയില്ല..
അവൾ ഫോൺ അതുപോലെ കയ്യിൽ പിടിച്ച് ആൽബിയുടെ മുഖത്തേക്ക് സംശയത്തോടെ തന്നെ നോക്കി നിന്നു..
" ഞാൻ പെട്ടെന്ന് അവനോട് അങ്ങനെ പറഞ്ഞാൽ എന്താണ് പ്രശ്നം എന്തുകൊണ്ടാണ് നിർത്തുന്നത് എന്നുള്ള ചോദ്യം എല്ലാം വരില്ലേ..?? "
" തീർച്ചയായും വരും "
" അത് നമ്മൾ വിചാരിച്ചതിനേക്കാൾ കൂടുതൽ പ്രശ്നത്തിലേക്ക് പോവുകയല്ലേ ഉള്ളൂ.."
" നീ ശിവയോട് പറയുന്നു ആൽബിൻ എല്ലാം അറിഞ്ഞു എന്ന്.. അതുകൊണ്ടു തന്നെ കുറച്ചു നാളത്തേക്ക് നിങ്ങൾ തമ്മിൽ ബന്ധം വേണ്ട എന്ന് പറയുന്നു...
ഇനി എന്നെങ്കിലും ഒരിക്കൽ നീ അവന്റെ അടുത്തേക്ക് തിരികെ വരുമെന്നുള്ള പ്രതീക്ഷയിൽ അവൻ നിന്നെ വെയിറ്റ് ചെയ്യും.. കുറച്ച് കഴിയുമ്പോൾ നമ്മൾ വീണ്ടും മുന്നോട്ടു സമയം കൂട്ടിയെടുത്ത് ഇവിടെ നിന്നും പോകും ഇതാണ് എൻറെ പ്ലാൻ...!! ഇതാണ് എൻറെ തീരുമാനം..!! "
ആൽബി തന്റെ പ്ലാൻ പറഞ്ഞു നിർത്തി ശേഷം വീണ്ടും ആലോചിച്ചു കൊണ്ടിരുന്നു.. കാരണം അവനും നല്ലത് പോലെ അറിയാമായിരുന്നു..
ശിവാനന്ദ് ചന്ദ്ര ഗൗഡ എന്ന ബിസിനസ് സിന്ധികെറ്റ് ഗ്യാന്ദ്സ്റ്ററിൽ നിന്നും തന്റെ അതി സുന്ദരിയായ ഭാര്യയെ പെട്ടെന്ന് തിരികെ എടുക്കുക സാധ്യമല്ല എന്ന്
" സ്റ്റെല്ല.. ഇന്നല്ലെങ്കിൽ നാളെ നീ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിൽ അവൻ നിന്നെ കാത്തിരിക്കും.. ആ സമയം കൊണ്ട് നമ്മൾ ഇവിടെ നിന്നും പോകും..!! നീ ശരിക്ക് ആലോചിക്ക് നമ്മൾ രണ്ടുപേർക്കും ഇതാണ് നല്ലത് "
ആൽബിയുടെ സംഭാഷണത്തിൽ നിന്നും അവൻറെ മുഖഭാവത്തിൽ നിന്നും അവൻ എല്ലാം തീരുമാനിച്ചുറപ്പിച്ചതാണ് എന്ന് അവൾക്ക് മനസ്സിലായി..
ഇനി സംസാരിക്കുന്നതിലൊ തർക്കിക്കുന്നതിലൊ കാര്യമില്ല അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവയുടെ ഫോണിൽ നിന്നും തിരികെ കോൾ വന്നു...
അത് അറ്റൻഡ് ചെയ്യുന്നതിനുമുൻപ് അവൾ ഒന്ന് ശ്വാസം
💬 Comments
View all comments