Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
എടുത്തു വിട്ടു ശേഷം കോൾ അറ്റൻഡ് ചെയ്ത ലൗഡ് സ്പീക്കറിൽ ഇട്ടു..
" ഹലോ പെണ്ണേ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?? "
അതിനു മറുപടിയായി സ്റ്റെല്ല ഒന്നും മിണ്ടിയില്ല
" സ്റ്റെല്ലാ എന്തായി ആൽബിൻ വല്ലതും ചോദിച്ചോ ?? "
" ശിവ ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചത്.."
" എന്താണ് ?? "
അവൻറെ ചോദ്യത്തിൽ പോലും ആകുലത നിറഞ്ഞ നിന്നിരുന്നത് അവളിൽ ചെറിയ വികാരമുളവാക്കി..
" ആൽബി എന്തൊക്കെയോ അറിഞ്ഞ ലക്ഷണമാണ് എന്നോട് വീണ്ടും വീണ്ടും ഓരോന്ന് കുത്തി കുത്തി ചോദിക്കുന്നുണ്ട്.."
" അത് കൊണ്ട്..?? "
" അതുകൊണ്ട് ഇനി കുറച്ചു നാളത്തേക്ക് നമ്മൾ തമ്മിൽ ബന്ധമില്ല... എല്ലാം ഒന്ന് കെട്ട് അടങ്ങുന്നത് വരെ.. നീ എൻറെ ബോസ് മാത്രമാണ് അതിനപ്പുറത്തേക്ക് ഒന്നുമില്ല...!! "
" സ്റ്റെല്ല.. അതിന് മാത്രം എന്താ സംഭവിച്ചത്..?? "
അവൻറെ സംസാരം ചെറുതായി മാറി തുടങ്ങിയിരിക്കുന്നു..
" ശിവ എനിക്ക് മനസ്സിലാകും പക്ഷേ ഞാൻ പറഞ്ഞിരുന്നല്ലോ ആൽബിയെ എനിക്ക് പിണക്കാൻ കഴിയില്ല എനിക്ക് എല്ലാവരും വേണം..!! "
അത് പറയുമ്പോൾ അവളുടെ സ്വരം വികാരത്തോടെ വിറച്ചു തുടങ്ങിയിരുന്നു... ആൽബി അവളുടെ സംസാരവും മുഖത്ത് മിന്നിമായുന്ന എല്ലാ ഭാവങ്ങളും ശ്രദ്ധിച്ചു കൊണ്ടിരുന്നു..
" എത്ര നാളത്തേക്കാണ് ഈ ഒളിച്ചു കളി ?? "
" അറിയില്ല ശിവ... എന്തായാലും കുറച്ച് നാളത്തേക്ക് ഞാൻ നിന്നെ വിളിക്കില്ല മെസ്സേജ് അയക്കില്ല നമ്മൾ തമ്മിൽ കാണുകയുമില്ല , എല്ലാം ഒന്ന് കെട്ടടങ്ങിക്കഴിയുമ്പോൾ ഞാൻ തന്നെ നിന്നെ വിളിച്ചറിയിക്കാം അതുവരേക്കും എന്നിൽ നിന്നും നീ ഒന്നും പ്രതീക്ഷിക്കരുത് ഒന്നും...!! "
" യെസ് ഐ ക്യാൻ അണ്ടർസ്റ്റാൻഡ്.. എന്തായാലും കുറച്ചു നാളത്തേക്ക് അല്ലേ..?? അങ്ങനെ തന്നെ പോകട്ടെ, നിന്നെ എന്നന്നേക്കുമായി നഷ്ടപ്പെടുന്നതിനേക്കാൾ ഭേദമാണ് ഞാൻ കാത്തിരുന്നോളാം..!!"
" താങ്ക്യു ശിവാ.. ശരി ആൽബി വിളിക്കുന്നുണ്ട് ബൈ "
അതും പറഞ്ഞ് അവൾ പെട്ടെന്ന് തന്നെ കോൾ കട്ട് ചെയ്ത് ഫോൺ സോഫയിലേക്ക് ഇട്ടു... ശേഷം രണ്ട് കൈകൊണ്ടും മുഖം പൊത്തിയിരുന്നു, ആൽബിയുടെ മുഖത്ത്
💬 Comments
View all comments