Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
കളർ ഹുഡി ധരിച്ച ഒരാൾ, മുഖം വ്യക്തമല്ല, അയാൾ തന്നെ ശ്രദ്ധിക്കുന്നത് പോലെ ആൽബിക്ക് തോന്നി..
ആളെ ശ്രെദ്ധിച്ച് കൊണ്ട് ആൽബി അടുത്ത സിഗരറ്റ് എടുക്കാൻ തുടങ്ങിയതും അവന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി, നാട്ടിൽ നിന്നും മമ്മിയാണ്..!!
" ആൽബി എന്തായി കുഞ്ഞിന് കുറവുണ്ടോ..?? "
കോൾ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് വെച്ചതും മമ്മിയുടെ വക ചോദ്യങ്ങൾ.
" ആ കുഴപ്പമില്ല മമ്മി ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തി.."
" അത് ഞാൻ പറഞ്ഞില്ലേ ചെറിയ ചെറിയ പനികളൊക്കെ പിള്ളേർക്ക് വരുന്നത് സ്വാഭാവികമാണ് നിയത്ര ടെൻഷൻ അടിക്കേണ്ട.. പിന്നെ സ്റ്റെല്ല അടുത്ത് തന്നെയില്ലേ..?? "
" ഉണ്ട് മമ്മി അവൾ അടുക്കളയിൽ എന്തോ കാര്യമായ പണിയിലാണ്.."
" ആ ഞാൻ പപ്പയോട് പറഞ്ഞപ്പോൾ പപ്പയ്ക്ക് ടെൻഷൻ.. അതുകൊണ്ട് പെട്ടെന്ന് വിളിച്ചു നോക്കിയതാ , പപ്പ ഇവിടെയുണ്ട് ഞാൻ കൊടുക്കാം "
മമ്മി അത് പറഞ്ഞതും ഫോൺ കൈമാറുന്ന ശബ്ദങ്ങൾ ആൽബിൽ ശ്രവിച്ചുകൊണ്ടിരുന്നു
" ഹലോ ആൽബി മോൾക്ക് എങ്ങനെയുണ്ട്..?? "
" കുഴപ്പമില്ല പപ്പ ഇപ്പോൾ ഒക്കെയാണ്..."
" നീയതൊന്നും കാര്യമാക്കണ്ട കൊച്ചേ പിള്ളേരാവുമ്പോൾ ഇടയ്ക്ക് ഒരു പനിയൊക്കെ വരും "
" ഇപ്പോൾ കുഴപ്പമില്ല പപ്പാ ഞങ്ങൾ ഡിസ്ചാർജ് ചെയ്ത് റൂമിൽ എത്തി.." പപ്പയോട് സംസാരിക്കുമ്പോൾ ആൽബിയുടെ സ്വരം വിറക്കുന്നുണ്ടായിരുന്നു...
" ആൽബി വേറെ എന്തെങ്കിലും പ്രശ്നമുണ്ടോടാ ?"
എന്തോ മനസിലായത് കൊണ്ട് ആവണം ആ പഴയ മനുഷ്യൻ ഇങ്ങനെ ചോദിച്ചത്...
" ഇല്ല പപ്പാ എല്ലാം ഒക്കെയാണ്..!! ഞാൻ എന്തായാലും ഇന്ന് ലീവ് എടുത്തു മോളെ നോക്കാം എന്ന് വിചാരിച്ചു.."
" ശരി നീ പറ്റുമെങ്കിൽ അടുത്ത മാസം ആദ്യമാകുമ്പോഴേക്കും ഇങ്ങോട്ടേക്ക് ഒന്ന് വാ കുറച്ചുനാളായില്ലേ മോളെ ഒന്ന് കണ്ടിട്ട്"
" ആം ഞാൻ നോക്കാം "
" ശരിയെടാ ഞാൻ എന്നാ അങ്ങോട്ട് വിളിക്കാം "
അപ്പോഴേക്കും അപ്പുറത്ത് കോൾ കട്ടായി.. ആൽബി പിന്നെയും ബാൽക്കണിയിൽ നിന്ന് കുറച്ച് സമയം കൂടി പുറത്തേക്കു നോക്കി നിന്നതും നേരത്തെ കണ്ട ആളെ കാണുന്നില്ല പക്ഷേ സ്കോർപ്പിയോ അവിടെ
💬 Comments
View all comments