Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
തന്നെ ഉണ്ട്..
അവൻ താഴേക്ക് ഇറങ്ങി ചെല്ലാൻ തീരുമാനിച്ച് സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങിയതും ഒരു മുരളിച്ചയോടെ സ്കോർപ്പിയോ ചെളി തെറിപ്പിച്ച് എടുത്ത് പോയി...
' ആരെങ്കിലും ആവട്ടെ '
എന്തായാലും ഇറങ്ങിയതല്ലേ എന്ന് കരുതി ആൽബി ഒരു മനസമാധാനം ആഗ്രഹിച്ച് വണ്ടി എടുത്ത് ലക്ഷ്യമില്ലാതെ ഓടി കൊണ്ടിരുന്നു..
കാറിൽ ഒരു പ്രിയപ്പെട്ട ഗാനത്തിന്റെ അകബടിയൊടെ പോളോ ജി ടി മുന്നോട്ട് ഓടി കൊണ്ടിരുന്നു , ഒടുവിൽ ഡോമിനൊസിന്റെ മുൻ വശത്ത് ആയി വാഹനം നിർത്തി അവൻ ഉള്ളിലേക്ക് കയറി..
വൈകുന്നേരം 4. 30 യാണ് അവൻ തിരികെ വന്നത് ആൽബി വരുന്ന സമയം സ്റ്റെല്ല ബെഡ്ഢിൽ കിടക്കുകയായിരുന്നു...
ബെഡ് റൂമിലേക്ക് വന്ന ആൽബിയെ കണ്ടെങ്കിലും അവൾ ഒന്നും തന്നെ സംസാരിച്ചില്ല..
ഡ്രെസ്സ് മാറി കുളിക്കാൻ ആയി ആൽബി ബാത്ത് റൂമിൽ കയറിയതും സ്റ്റെല്ല പതിയെ എഴുനേറ്റ് ഇരുന്നു , അന്ന മോൾ ഉറക്കം തെളിഞ്ഞിട്ടുണ്ട്
കുഞ്ഞിനേയും കൊണ്ട് ഹാളിലേക്ക് വന്നതും ടേബിളിൽ ആയി പിസയും ബർഗ്ഗർ കൂടെ ഒരു കോളയും കൊണ്ട് വച്ചിരിക്കുന്നു..
ആൽബി കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ താൻ കൊണ്ട് വന്നതെല്ലാം അതു പോലെ ഇരിക്കുന്നത് കണ്ട് ആൽബിൻ ടേബിളിന്റെ പുറത്തേക്കും പിന്നെ സ്റ്റെല്ലയെയും മാറി മാറി നോക്കി..
" ഇതൊക്കെ ആർക്കു കഴിക്കാൻ കൊണ്ടു വച്ചിരിക്കുന്നതാണ് എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് ഭക്ഷണത്തോട് തീർക്കേണ്ട ആവശ്യമുണ്ടോ..?? "
അതും പറഞ്ഞു അവൻ ടർക്കി കൊണ്ട് തല തുവർത്തി കൊണ്ട് അകത്തേക്ക് കയറിപ്പോയി.
ആൽബി അകത്തേക്ക് പോയതും സ്റ്റെല്ല ആ കവർ തന്റെ അരികിലേക്ക് വലിച്ചെടുത്തു ആൽബിക്ക് പണ്ടുമുതലേ ദേഷ്യമുള്ള കാര്യമാണ് ഭക്ഷണം വേസ്റ്റ് ആക്കുക എന്നത്..
അവർ തമ്മിൽ എത്ര തന്നെ ഉടക്ക് ആണെങ്കിലും ആൽബി തന്നോട് എത്ര ദേഷ്യപ്പെട്ടിരിക്കുകയാണെങ്കിലും അവൻ ഒരു തരി ഭക്ഷണം വേസ്റ്റ് ആക്കില്ല തന്നെയൊട്ട് വേസ്റ്റാക്കാൻ സമ്മതിക്കുകയുമില്ല..
അതുകൊണ്ടുതന്നെ ഇനിയും അത് തൊടാതിരുന്നാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവുകയുള്ളൂ എന്ന് അവൾക്ക് വ്യക്തമായി മനസ്സിലായി..
ആൽബി ഡ്രസ്സ് മാറി തിരികെ വന്നപ്പോഴേക്കും , സ്റ്റെല്ല പിസ മുറിച്ചെടുത്ത് അന്ന മോൾക്ക്
💬 Comments
View all comments