Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
കൊടുത്ത് അവളും കഴിക്കാൻ തുടങ്ങിയിരുന്നു.
മുറിച്ചു വച്ചിരിക്കുന്ന പിസയിൽ നിന്നും ഒരു പീസ് എടുത്ത് ആൽബിയും അവിടെ തന്നെ ഇരുന്നു
" കൊച്ചിന് ഇപ്പോൾ കുഴപ്പമൊന്നുമില്ലാലൊ "
" ഇല്ല.."
സ്റ്റെല്ല പതിഞ്ഞ ശബ്ദത്തിൽ മറുപടി നൽകി.
" ഉഷാറായൊ.. മോളെ..?? "
ആൽബി അന്ന മോളുടെ കവിളിലേക്ക് കൈ ചേർത്ത് പതിയെ തലോടി, അപ്പനും അമ്മയും തമ്മിലുള്ള വാക്ക് തർക്കവും ശീതകാല യുദ്ധവും തിരിച്ചറിയാതെ ആ കുഞ്ഞ് നിഷ്കളങ്കമായി ചിരിച്ചുകൊണ്ടിരുന്നു..
സ്റ്റെല്ല അപ്പോഴും അവനോട് പഴയ പോലെ മിണ്ടാൻ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല അവളുടെ മനസ്സിൽ കടന്നുപോയ സംഭാഷങ്ങൾ മുറിവേൽപ്പിച്ചിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്..
തന്റെ തൊട്ടടുത്തായി ഇരിക്കുന്നുണ്ട് എങ്കിലും അവളുടെ മനസ്സിലെ ചിന്തകളും വികാരങ്ങളും എന്താണെന്നൊ , അല്ലെങ്കിൽ അവൾ എന്ത് തീരുമാനിച്ചെന്നോ , അത് എത്രത്തോളം പ്രാവർത്തികം ആക്കുമെന്നോ ആൽബിക്കും ഉറപ്പില്ലായിരുന്നു..
കാരണം പണ്ട് ഒരിക്കൽ പറഞ്ഞു വച്ചതുപോലെ പെൺ മനസ്സ് പ്രവചനങ്ങൾക്ക് അതീതമാണ് അവർ പ്രായോഗികമായി ചിന്തിക്കുന്നതിനേക്കാളും വികാരങ്ങളിൽ മാത്രം ഊന്നി തീരുമാനമെടുക്കുന്നവരുമാണ്
' എന്തായാലും വരുന്നിടത്ത് വച്ച് കാണാം ' ആൽബിയും ഏകദേശം മനസ്സുകൊണ്ട് തയ്യാറായി കഴിഞ്ഞിരുന്നു..!!
പിറ്റേ ദിവസം ആൽബി ഉറക്കം എഴുന്നേൽക്കുമ്പോഴേക്കും സ്റ്റെല്ലാ പോയിട്ടുണ്ടായിരുന്നു, അവൻ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് വന്നപ്പോഴേക്കും മേശപ്പുറത്ത് ഭക്ഷണം തയ്യാറാക്കി വെച്ചിരിക്കുന്നത് കണ്ടു..
ഫ്ലാസ്കിൽ ചായയും വലിയ ടിഫിൻ ബോക്സിൽ ദോശയും ഉണ്ട്, തനിക്ക് വേണ്ടതെല്ലാം റെഡിയാക്കിയിട്ടാണ് അവൾ പോയിരിക്കുന്നത്..
ഒരു പാത്രത്തിലേക്ക് ദോശയും ഗ്ലാസിൽ ചായയും എടുത്ത് ആൽബി ലാപ്ടോപ് ഓൺ ചെയ്ത് മുന്നിലേക് വച്ച് ടീംസ് മെസേജ് ചെക്ക് ചെയ്യാൻ തുടങ്ങി..
ഫോണിൽ നെറ്റ് ഓൺ ആക്കിയതും വാട്സാപ്പിൽ സ്റ്റെല്ല മെസ്സേജ് അയച്ചിട്ടുണ്ട്
' ഉറക്കം ആയതുകൊണ്ടാണ് വിളിക്കാതിരുന്നത് കുഞ്ഞിനെ ഞാൻ ഡേ കെയറിൽ ആക്കുന്നുണ്ട് '
ആൽബി മെസ്സേജിന് മറുപടി നൽകാതെ നേരെ ഫോൺ എടുത്ത് സ്റ്റെല്ലയെ വിളിച്ചു.
" ഹലോ "
കണക്റ്റ് ആയതും അപ്പുറത്ത് അവളുടെ ശബ്ദം.
" നീ കഴിച്ചിട്ട് ആണോ പോയത്..?? "
" ആം കഴിച്ചു ആൽബി കഴിച്ചോ..?? "
" കഴിച്ചൊണ്ടിരിക്കാ ഞാനിപ്പോൾ
💬 Comments
View all comments